'മാളികപ്പുറം എന്ന പേര് വരുമ്പോള്‍ തന്നെ പ്രൊപ്പഗണ്ട ടാഗ് വീഴും, അതിനെ തിയറ്ററില്‍ പൊട്ടിക്കും'; തിരക്കഥാകൃത്ത് അഭിലാഷ് പിള്ള
ശബരിമല വിവാദങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും സിനിമയില്‍ പരാമര്‍ശിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് സംവിധായകന്‍ വിഷ്ണു മറുപടി നല്‍കി
ശബരിമല, മാളികപ്പുറം എന്നീ പേരുകള്‍ വരുമ്പോള്‍ തന്നെ പ്രൊപ്പഗണ്ട ടാഗ് വീഴുമെന്നും എന്നാല്‍ അതിനെ തിയറ്ററില്‍ പൊട്ടിക്കുമെന്നും തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചത്. കല്ലു എന്ന എട്ടുവയസ്സുകാരി കുട്ടിയുടെയും അവളുടെ സൂപ്പര്‍ ഹിറോ അയ്യപ്പന്‍റെയും കഥയാണ് മാളികപ്പുറമെന്ന് അഭിലാഷ് പിള്ള പറഞ്ഞു. സിനിമയില്‍ വിവാദം വരുത്താനുള്ള ഉള്ളടക്കം ചേര്‍ത്തിട്ടില്ലെന്നും നാളെ തിയറ്ററില്‍ എത്തിയാല്‍ ആ സംശയം മാറി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ ക്ലൈമാക്സ് കുറഞ്ഞ അണിയറ പ്രവര്‍ത്തകര്‍ക്ക് മാത്രമേ അറിയൂ.വിവാദങ്ങളിലാതിരിക്കാന്‍ അധിക ശ്രദ്ധ കൊടുത്തിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമയുടെ ചിത്രീകരണത്തിനുടനീളം വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ സെറ്റില്‍ വിളമ്പിയിരുന്നുള്ളൂ. സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദേവനന്ദ എന്ന ബാലതാരം ചിത്രത്തിന് വേണ്ടി 75 ദിവസം നോമ്പ് നോറ്റിരുന്നതായും അഭിലാഷ് പിള്ള പറഞ്ഞു. സിനിമ കണ്ട സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളുടെ പ്രതികരണവും അഭിലാഷ് മാധ്യമങ്ങളോട് പങ്കുവെച്ചു. ശബരിമല ഇതുവരെ കണ്ടിട്ടില്ലാത്ത തങ്ങള്‍ക്ക് സിനിമയിലൂടെ ശബരിമല പോവാന്‍ പറ്റിയെന്ന് സെന്‍സര്‍ ബോര്‍ഡിലെ രണ്ട് അംഗങ്ങള്‍ പറഞ്ഞതായി അഭിലാഷ് പറഞ്ഞു.
ശബരിമല വിവാദങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും സിനിമയില്‍ പരാമര്‍ശിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് സംവിധായകന്‍ വിഷ്ണുവും മറുപടി നല്‍കി. വിനോദ മാധ്യമം എന്ന നിലയിലാണ് സിനിമയെ കണ്ടിരിക്കുന്നതെന്നും മറ്റു രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ നോക്കിയിട്ടില്ലെന്നും വിഷ്ണു പ്രതികരിച്ചു.ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയാണ് മാളികപ്പുറം. ചിത്രത്തിലെ പ്രധാന വേഷങ്ങൾ അഭിനയിക്കുന്നത് ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ്.പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് 'മാളികപ്പുറം'.
Adjust Story Font
16