57-ാം വയസില്‍ രണ്ടാം വിവാഹം; ട്രോളുകള്‍ കണ്ട് ഞെട്ടിപ്പോയെന്ന് ആശിഷ് വിദ്യാര്‍ഥി
രസകരമായ കാര്യമെന്താണെന്നു വച്ചാല്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മള്‍ ഓരോരുത്തര്‍ക്കും പ്രായമാകുന്നുണ്ട്
ആശിഷ് വിദ്യാര്‍ഥിയും രൂപാലി ബറുവയും
ഡല്‍ഹി: തന്‍റെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട ട്രോളുകള്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് നടന്‍ ആശിഷ് വിദ്യാര്‍ഥി. ഈയിടെയായിരുന്നു ആശിഷ് അസം സ്വദേശിനിയും ഫാഷന്‍ സംരംഭകയുമായ രൂപാലി ബറുവയുമായുള്ള വിവാഹം. തനിക്കെതിരെ അത്യധികം മോശമായ വാക്കുകളാണ് ആളുകള്‍ ഉപയോഗിച്ചതെന്ന് താരം ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
രസകരമായ കാര്യമെന്താണെന്നു വച്ചാല്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മള്‍ ഓരോരുത്തര്‍ക്കും പ്രായമാകുന്നുണ്ട്. നിങ്ങള്‍ക്ക് പ്രായമായതിനാല്‍ നിങ്ങള്‍ ഇക്കാര്യങ്ങള്‍ ചെയ്യരുതെന്ന് നമ്മള്‍ സ്വയം പറയുന്നു. അപ്പോൾ, അതിനർത്ഥം നിങ്ങൾ അസന്തുഷ്ടനായി മരിക്കണമെന്നാണോ? ആർക്കെങ്കിലും ഒരു കൂട്ട് വേണമെങ്കിൽ എന്തുകൊണ്ട് പാടില്ല? അദ്ദേഹം ചോദിച്ചു. തന്‍റെ വിവാഹത്തിന് ശേഷം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രായത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും സംസാരിച്ചുകൊണ്ട് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പുകള്‍ പങ്കിട്ടിരുന്നു. എന്തിനാണ് ഇത്തരത്തിലുള്ള മതിലുകള്‍ സൃഷ്ടിക്കുന്നതെന്ന് ആശിഷ് വിദ്യാര്‍ഥി ചോദിച്ചു. നിയമം അനുസരിക്കുന്ന, നിയമപരമായി കാര്യങ്ങള്‍ ചെയ്യുന്ന നികുതി അടയ്ക്കുന്ന, കഠിനാധ്വാനം ചെയ്യുന്ന ഒരു മനുഷ്യൻ.ആ വ്യക്തി ഒരു വ്യക്തിപരമായ തിരഞ്ഞെടുപ്പ് നടത്തുന്നു, വിവാഹം കഴിക്കാൻ, നിയമപരമായി, മറ്റൊരു വ്യക്തിയുമായി, അവൻ ഒരു കുടുംബം പുലർത്താനും സ്നേഹത്തോടെ ജീവിക്കാനും ആഗ്രഹിക്കുന്നു.മറ്റാരെയെങ്കിലും കുത്തുന്നതിനു പകരം നമ്മൾ ഓരോരുത്തരും പരസ്പരം പിന്തുണയ്ക്കേണ്ട ഒരു കാര്യമാണിത്.പക്ഷെ ഇതു ഞാനൊട്ടും പ്രതീക്ഷിക്കാത്ത കാര്യമാണ്. ആളുകളുടെ പ്രതികരണം എന്നെ ഞെട്ടിച്ചു. ഈ ബന്ധത്തിലൂടെ ഞാന്‍റെ ജീവിതത്തിന്‍റെ മൂല്യം കൂട്ടി...അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറച്ചു ദിവസം ഇന്‍സ്റ്റഗ്രാമില്‍ ആശിഷ് ഒരു വീഡിയോ പങ്കിട്ടിരുന്നു. തന്‍റെ വിവാഹത്തെക്കുറിച്ചായിരുന്നു അദ്ദേഹം വീഡിയോയില്‍ വിശദീകരിച്ചത്. '"ഞാൻ രൂപാലി ബറുവയെ കണ്ടു. അതുകഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം ഞങ്ങള്‍ ചാറ്റിംഗ് തുടങ്ങി. ഒരേ മനസുള്ളവരെ പോലെ തോന്നി, അതുകൊണ്ട് വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചു. അവള്‍ക്ക് 50 വയസുണ്ട്, എനിക്ക് 57ഉം, അല്ലാതെ 60അല്ല. നമുക്കോരോരുത്തർക്കും സന്തോഷിക്കാം'' എന്നായിരുന്നു ആശിഷ് വീഡിയോയില്‍ പറഞ്ഞത്.
Adjust Story Font
16