Quantcast

നടന്‍ അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യനും വിവാഹിതരായി

വ്യാഴാഴ്ച തിരുനെല്‍വേലിയില്‍ നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്

MediaOne Logo

Web Desk

  • Published:

    13 Sep 2023 6:03 AM GMT

Actors Ashok Selvan and Keerthi Pandian tied the at Sethu Ammal Farm
X

കീര്‍ത്തി പാണ്ഡ്യനും അശോക് സെല്‍വനും

തിരുനെല്‍വേലി: ഓ കടവുളേ,പോര്‍ തൊഴില്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് നടന്‍ അശോക് സെല്‍വന്‍ വിവാഹിതനായി. തുമ്പ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി കീര്‍ത്തി പാണ്ഡ്യനാണ് വധു. ബുധനാഴ്ച തിരുനെല്‍വേലിയില്‍ നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു. സേതു അമ്മാൾ ഫാമില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഞായറാഴ്ച ചെന്നൈയില്‍ വച്ച് വിവാഹ സത്ക്കാരം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

സൂദു കാവ്വും എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് അശോക് സെല്‍വന്റെ അരങ്ങേറ്റം. കേശവൻ എന്ന വേഷത്തിലായിരുന്നു തുടക്കം. പിസ രണ്ടിലൂടെയാണ് നായകനായി എത്തിയത്. മോഹൻലാലിന്‍റെ മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തില്‍ വില്ലനായ അച്യുതൻ മാങ്ങാട്ടച്ഛൻ എന്ന വേഷത്തില്‍ മലയാളത്തിലും അഭിനയിച്ചിരുന്നു. പോര്‍ തൊഴിലിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടി. സബാനായകന്‍, ബ്ലൂ സ്റ്റാര്‍ എന്നിവയാണ് അടുത്ത ചിത്രങ്ങള്‍.

നടനും നിർമാതാവും അരുൺ പാണ്ഡ്യന്‍റെ മകളാണ് കീർത്തി . നടി രമ്യ പാണ്ഡ്യന്‍ ബന്ധുവാണ്. ബ്ലൂ സ്റ്റാര്‍ എന്ന ചിത്രത്തില്‍ കീര്‍ത്തിയും അഭിനയിക്കുന്നുണ്ട്. ഇരുവരും ഒന്നിക്കുന്ന ആദ്യചിത്രം കൂടിയാണ് ബ്ലൂസ്റ്റാര്‍.

TAGS :

Next Story