'പ്രതിയേ കിട്ടിയില്ല, നാട്ടുകാരും എതിര്'; സസ്പെന്‍സ് നിറച്ച് ആസിഫ് അലിയുടെ 'കൂമന്‍' ടീസര്‍
ട്വല്‍ത്ത് മാനിന് ശേഷം ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് കൂമന്‍
ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമന്‍ സിനിമയുടെ ടീസര്‍ വീഡിയോ പുറത്തിറങ്ങി. കേരള-തമിഴ്‌നാട് അതിർത്തി മേഖലയായ ഒരു മലയോര ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനിലേക്ക് കർക്കശ്ശക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ സ്ഥലം മാറി എത്തുന്നതും അവിടുത്തെ പലരുടേയും ജീവിതത്തെ കീഴ്മേൽ മറിക്കുന്നതുമാണ് കൂമന്‍റെ ഇതിവൃത്തം. പൊലീസ് കോൺസ്റ്റബിൾ ഗിരിശങ്കർ എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സസ്പെന്‍സ് നിറച്ചുള്ള കൂമന്‍റെ ടീസര്‍ പ്രേക്ഷകരില്‍ ആകാംക്ഷ സൃഷ്ടിക്കുന്നതാണ്. പൂര്‍ണമായും ത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രം ഒരുക്കിയതെന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞു.
ആസിഫ് അലിക്ക് പുറമേ അനൂപ് മേനോൻ, ബാബുരാജ്, രഞ്ജി പണിക്കർ, മേഘനാഥൻ, ഹന്ന റെജി കോശി, ബൈജു സന്തോഷ്, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണൻ, രാജേഷ് പറവൂർ, പ്രദീപ് പരസ്പരം, നന്ദു ലാൽ, പൗളി വല്‍സന്‍, കരാട്ടെ കാർത്തിക്ക്, ജോർജ് മാര്യൻ, രമേഷ് തിലക്, ജയൻ ചേർത്തല, ദീപക് പറമ്പോൾ, റിയാസ് നർമ്മ കലാ, ജയിംസ് ഏല്യ, വിനോദ് ബോസ്, ഉണ്ണി ചിറ്റൂർ, സുന്ദർ, ഫെമിനാ മേരി, കുര്യാക്കോസ്, മീനാക്ഷി മഹേഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. അനന്യാ ഫിലിംസ് ആൻ്റ് മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണിയും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് കൂമന്‍ നിർമ്മിക്കുന്നത്. മനു പത്മനാഭൻ, ജയചന്ദ്രൻ കല്ലടുത്ത്, എയ്ഞ്ചലീനാ ആൻ്റണി എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
രചന-കെ.ആർ.കൃഷ്ണകുമാർ. സംഗീതം-വിഷ്ണു ശ്യാം. ഗാനങ്ങൾ-വിനായക് ശശികുമാർ. ഛായാഗ്രഹണം-സതീഷ് ക്കുറുപ്പ്. എഡിറ്റിംഗ്-വി.എസ്.വിനായക്. കലാസംവിധാനം-രാജീവ് കോവിലകം. വസ്ത്രാലങ്കാരം-ലിൻഡ ജിത്തു. മേക്കപ്പ്-രതീഷ് വിജയൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-അർഫാസ് അയൂബ്. അസോസിയേറ്റ് ഡയറക്‌ടേർസ്-സോണി.ജി.സോളമൻ, എസ്.എ.ഭാസ്ക്കരൻ. പ്രൊജക്ട് ഡിസൈനർ-ഡിക്സണ്‍ പൊടുത്താസ്. പ്രൊഡക്ഷൻ കൺട്രോളർ-പ്രണവ് മോഹൻ. പി.ആര്‍.ഒ-വാഴൂര്‍ ജോസ്. കൊല്ലങ്കോട്, ചിറ്റൂർ, പൊള്ളാച്ചി, മറയൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ കൂമന്‍ മാജിക് ഫ്രെയിം റിലീസ് പ്രദർശനത്തിനെത്തിക്കും.
ട്വല്‍ത്ത് മാനിന് ശേഷം ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് കൂമന്‍. ജീത്തുവിൻ്റെ കഴിഞ്ഞ മൂന്നു ചിത്രങ്ങളിലേയും നായകൻ മോഹൻലാൽ ആയിരുന്നു. ദൃശ്യം 2, ട്വൽത്ത്മാൻ, എന്നിവയും കോവിഡ് പ്രതിസന്ധി മൂലം ഇടക്കു നിർത്തി വെക്കേണ്ടി വന്ന റാം എന്ന ചിത്രത്തിലും മോഹൻലാലാണ് നായകൻ. റാമിൻ്റെ ചിത്രീകരണം ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുകയാണ്.
Adjust Story Font
16