Quantcast

'സിനിമ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിൽ പ്രേക്ഷകർ സന്തുഷ്ടരായിരിക്കില്ല'; ബോളിവുഡ് ബഹിഷ്‌കരണാഹ്വാനത്തിൽ സുനിൽ ഷെട്ടി

ആളുകൾ സിനിമ കാണാൻ തിയേറ്ററിൽ പോകാത്തതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു

MediaOne Logo

Web Desk

  • Updated:

    2022-08-26 11:16:30.0

Published:

26 Aug 2022 11:07 AM GMT

സിനിമ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിൽ പ്രേക്ഷകർ സന്തുഷ്ടരായിരിക്കില്ല; ബോളിവുഡ് ബഹിഷ്‌കരണാഹ്വാനത്തിൽ സുനിൽ ഷെട്ടി
X

മുംബൈ: ബോളിവുഡിനെതിരായ ബഹിഷ്‌കരണാഹ്വാനത്തിൽ പ്രതികരിച്ച് നടൻ സുനിൽ ഷെട്ടി. സിനിമ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിൽ പ്രേക്ഷകർ സന്തുഷ്ടരായിരിക്കില്ലെന്ന് അദ്ദേഹം സുനിൽ ഷെട്ടി പറഞ്ഞു. ആളുകൾ സിനിമ കാണാൻ തിയേറ്ററിൽ പോകാത്തതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. അമീർ ഖാൻ ചിത്രം ലാൽ സിങ് ഛദ്ദ, അക്ഷയ്കുമാറിന്റെ രക്ഷാബന്ധൻ, രൺബീർ കപൂറിന്റെ ബ്രഹ്മാസ്ത്ര എന്നീ ബോളിവുഡ് ചിത്രങ്ങൾ ബഹിഷ്‌കണ ഭീഷണി നേരിട്ട പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ബോളിവുഡ് താരങ്ങൾക്കും അവരുടെ സിനിമകൾക്കും എതിരായ ബഹിഷ്‌കരണാഹ്വാനത്തിൽ പ്രതികരണവുമായി താരം നേരത്തെയും രംഗത്തെത്തിയിരുന്നു. ബോളിവുഡ് ദുഷ്‌കരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. രൺബീർ കപൂർ-സഞ്ജയ് ദത്ത് ചിത്രം ഷംഷേരയുൾപ്പെടെയുള്ള ഒട്ടുമിക്ക ചിത്രങ്ങളും ബോക്‌സോഫീസിൽ മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്. ബോളിവുഡ് സിനിമാ ലോകം വിദ്വേഷത്തിന്റെ ബഹിഷ്‌കരണാഹ്വാനങ്ങൾക്കെതിരെ പൊരുതുകയാണ്. സിനിമകൾക്കെതിരായ ബഹിഷ്‌കരണാഹ്വാനം ഗുരുതരമായ പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും സുനിൽ ഷെട്ടി കൂട്ടിച്ചേർത്തു.

അതേസമയം ബഹിഷ്‌കരണ ഭീഷണി നേരിട്ട വിജയ് ദേവരകോണ്ടയുടെ തെലുങ്ക് ചിത്രം ലൈഗർ മുന്നേറുകയാണെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്ന് ചിത്രം നേടിയത് 13.50 കോടിയാണെന്നാണ് പിങ്ക് വില്ലയുടെ കണക്ക്. ഹിന്ദി ബെൽറ്റിൽ നിന്ന് 1.25 കോടിയും തമിഴ്നാട്, കേരളം, കർണാടകം എന്നിവിടങ്ങളിൽ നിന്ന് 2 കോടിയും ചിത്രം നേടിയതായും അവരുടെ റിപ്പോർട്ടുണ്ട്. അങ്ങനെ ആകെ ഇന്ത്യൻ നെറ്റ് കളക്ഷൻ 16.75 കോടി. ടൈംസ് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ആദ്യദിനം 10 കോടിയും ഹിന്ദി പതിപ്പ് 5- 6 കോടിയും തമിഴ് പതിപ്പ് 3 കോടിയും മലയാളം പതിപ്പ് 1.5 കോടിയുമാണ് ആദ്യദിനം നേടിയിരിക്കുന്നത്.

ആദ്യ ദിനത്തിലെ ആകെ ഇന്ത്യൻ കളക്ഷൻ 20 കോടിയാണെന്നും അവർ പറയുന്നു. അതേസമയം ഇന്ത്യയിൽ മാത്രം 2500 സ്‌ക്രീനുകളിൽ റിലീസ് ചെയ്യപ്പെട്ട ഒരു ബിഗ് ബജറ്റ് തെലുങ്ക് ചിത്രത്തെ സംബന്ധിച്ച് പ്രതീക്ഷിച്ചതിലും ഏറെ താഴെയുള്ള ഓപണിംഗ് ആണിത്. നെഗറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ചതിനാൽ ആദ്യ വാരാന്ത്യ കളക്ഷനിലും അത് പ്രതിഫലിക്കപ്പെടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

TAGS :

Next Story