Quantcast

ഞാന്‍ നിങ്ങളുടെ ആരാധകന്‍; വിജയ് യുടെ വാക്കുകള്‍ ഞെട്ടിച്ചുവെന്ന് ബാബു ആന്‍റണി

വിജയിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ബാബു കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്

MediaOne Logo

Web Desk

  • Published:

    25 March 2023 6:51 AM

Vijay/Babu Antony
X

വിജയും ബാബു ആന്‍റണിയും

ഇളയ ദളപതിയും ലോകേഷ് കനകരാജും ഒന്നിക്കുന്ന 'ലിയോ' ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്‍റെ കശ്മീര്‍ ഷെഡ്യൂള്‍ ഈയിടെയാണ് പൂര്‍ത്തിയായത്. മലയാളത്തിന്‍റെ ആക്ഷന്‍ കിംഗ് ബാബു ആന്‍റണിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വിജയിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ബാബു കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്‍റെ ചിത്രങ്ങള്‍ കണ്ടിട്ടുള്ള വിജയ് തന്‍റെ ആരാധകനാണെന്ന് പറഞ്ഞത് ഞെട്ടിച്ചുവെന്ന് ബാബു ആന്‍റണി പറഞ്ഞു. ''മറ്റാരുമല്ല ഇളയ ദളപതി വിജയ് സാറിനൊപ്പം. അദ്ദേഹം വളരെ എളിമയുള്ളവനും സ്നേഹമുള്ളവനുമാണ്. എന്‍റെ പൂവിഴി വാസലിലെ, സൂര്യൻ,വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ സിനിമകൾ താൻ ശരിക്കും ആസ്വദിച്ചുവെന്നും അദ്ദേഹം എന്‍റെ ആരാധകനാണെന്നും പറഞ്ഞത് എന്നെ സന്തോഷിപ്പിച്ചു!! വൗ!! ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേട്ട് ഞാൻ ആശ്ചര്യപ്പെട്ടു. കൂടാതെ ലോകേഷ് സാറിൽ നിന്നും യൂണിറ്റിലെ പലരും. അത്തരമൊരു അനുഗ്രഹം !! വിജയ് സാറിനെയും എല്ലാവരെയും ഞാൻ ആദ്യമായി കാണുകയായിരുന്നു.'' ബാബു ആന്‍റണി ഫേസ്ബുക്കില്‍ കുറിച്ചു.

വന്‍ താരനിരയാണ് ലിയോയില്‍ അണിനിരക്കുന്നത്. സഞ്ജയ് ദത്താണ് വില്ലന്‍. തൃഷ, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ ലിയോയുടെ ഭാഗമാണ്. മലയാളിയായ മാത്യു തോമസും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മാത്യുവിന്‍റെ ആദ്യ തമിഴ് ചിത്രമാണ് ലിയോ. കമല്‍ഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം കൂടിയാണ് ലിയോ. മാസ്റ്ററിന് ശേഷം വിജയ്‌യും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

TAGS :

Next Story