Quantcast

ലിയോയില്‍ വിജയ്‍യുടെ കൂടെ ബാബു ആന്‍റണിയും; എയര്‍പോര്‍ട്ടില്‍ അപ്രതീക്ഷിത അതിഥിയായി ഐ.എം വിജയന്‍

നിലവില്‍ കശ്മീരില്‍ വെച്ചാണ് 'ലിയോ' ചിത്രീകരണം പുരോഗമിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    10 March 2023 12:40 PM

Published:

10 March 2023 12:38 PM

Babu Antony, Thalapathy Vijay, Leo, IM Vijayan, ബാബു ആന്‍റണി, വിജയ്, ലിയോ, ഐഎം വിജയന്‍
X

വിജയ്-ലോകേഷ് കനകരാജ് കൂട്ടുക്കെട്ടില്‍ ലിയോ ഒരുങ്ങവെ ചിത്രത്തിന്‍റെ ഭാഗമാകാനൊരുങ്ങി മലയാളത്തിന്‍റെ ആക്ഷന്‍ കിങ് ബാബു ആന്‍റണി. ചിത്രത്തിന്‍റെ ചിത്രീകരണത്തിനായി പോകുന്ന കാര്യം ബാബു ആന്‍റണി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ചിത്രീകരണത്തിനായി തിരിക്കവെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വെച്ച് നടനും ഫുട്ബോളറുമായ ഐ.എം വിജയനെ കണ്ട സന്തോഷവും ബാബു ആന്‍റണി പങ്കുവെച്ചു. ഇരുവരും ഒന്നിച്ചുള്ള ചിത്രവും ബാബു ആന്‍റണി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. നിലവില്‍ കശ്മീരില്‍ വെച്ചാണ് 'ലിയോ' ചിത്രീകരണം പുരോഗമിക്കുന്നത്.

വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ ലിയോയുടെ ഭാഗമാണ്. മലയാളിയായ മാത്യു തോമസും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മാത്യുവിന്‍റെ ആദ്യ തമിഴ് ചിത്രമാണ് ലിയോ. കമല്‍ഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം കൂടിയാണ് ലിയോ. മാസ്റ്ററിന് ശേഷം വിജയ്‌യും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. സെപ്റ്റംബര്‍ 19ന് ചിത്രം തിയറ്ററുകളില്‍ റിലീസിനെത്തും.

TAGS :

Next Story