Quantcast

'ബാബുരാജിന്റെ ഗാനങ്ങൾ നിയമപരമായി സ്വന്തമാക്കിയത്'; വിശദീകരണവുമായി ആഷിഖ് അബു

'നീലവെളിച്ചം' സിനിമയിലെ പാട്ടുകൾക്കെതിരെ എം.എസ് ബാബുരാജിന്റെ കുടുംബം ആഷിക് അബുവിനെതിരെ നോട്ടീസ് അയച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    2 April 2023 3:28 AM GMT

ബാബുരാജിന്റെ ഗാനങ്ങൾ നിയമപരമായി സ്വന്തമാക്കിയത്; വിശദീകരണവുമായി ആഷിഖ് അബു
X

കൊച്ചി: എം.എസ് ബാബുരാജിന്റെ ഗാനങ്ങൾ നിയമപരമായി സ്വന്തമാക്കിയതാണെന്ന് സംവിധായകൻ ആഷിഖ് അബു. ഗാനങ്ങളുടെ പകർപ്പവകാശം ഉള്ളവർക്ക് പ്രതിഫലം നൽകി കരാറാക്കിയാണ് 'നീലവെളിച്ചം' സിനിമയിൽ ഉപയോഗിച്ചതെന്നും ആഷിഖ് അബു പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കൂടാതെ ബാബുരാജിന്റെ മൂത്തമകൾ സാബിറയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അവരുടെ ആശംസകൾ ലഭിച്ചശേഷമാണ് ഗാനങ്ങൾ സിനിമയിൽ ഉപയോഗിച്ചതെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. ഇപ്പോഴുണ്ടായ വിവാദം തെറ്റിദ്ധാരണമൂലമുണ്ടായ ആശയകുഴപ്പമാണെന്ന് കരുതുന്നതെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും ആഷിഖ് അബു വാർത്താക്കുറിപ്പിൽ പറയുന്നു.


ബാബുരാജിന്റെ സംഗീതത്തിലെ സ്വാഭാവികതയും മാസ്മരികതയും റീമിക്‌സ് ഗാനങ്ങൾ നശിപ്പിച്ചുവെന്നും ഗാനങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ബാബുരാജിന്റെ മകൻ എംഎസ് ജബ്ബാർ വക്കീൽ നോട്ടീസ് നൽകിയിരുന്നു.

'നീലവെളിച്ചം' സിനിമയിലെ പാട്ടുകൾക്കെതിരെ എം എസ് ബാബുരാജിന്റെ കുടുംബം. 'ഭാർഗവീനിലയം' എന്ന സിനിമയിലെ ഗാനങ്ങൾ റീമിക്‌സ് ചെയ്ത് ഉപയോഗിച്ചു എന്നാണ് പരാതി. നീലവെളിച്ചത്തിന്റെ സംവിധായകൻ ആഷിക് അബുവിന് ബാബുരാജിന്റെ കുടുംബം വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഭാർഗവീനിലയം എന്ന സിനിമയിലെ ഗാനങ്ങൾ റീമിക്‌സ് ചെയ്ത് ഉപയോഗിച്ചു എന്നാണ് പരാതി.വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയ്ക്ക് ബഷീർ തന്നെ തിരക്കഥയെഴുതി എ വിൻസന്റിന്റെ സംവിധാനത്തിൽ 1964ൽ പുറത്തിറങ്ങിയ ചിത്രമാണ് ഭാർഗവീനിലയം. ചിത്രത്തിനുവേണ്ടി എം എസ് ബാബുരാജ് സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു.

അതേ കഥ അടിസ്ഥാനമാക്കിയാണ് ആഷിക് അബു നീലവെളിച്ചം സംവിധാനം ചെയ്യുന്നത്. നീലവെളിച്ചതിന് വേണ്ടി ബിജിബാലിന്റെ സംഗീതത്തിൽ ഭാർഗവീനിലയത്തിലെ ഗാനങ്ങൾ പുതുതായി പാടി അവതരിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് ഭാർഗവീനിലയത്തിലെ ഗാനങ്ങൾ റീമിക്‌സ് ചെയ്ത് ഉപയോഗിച്ചതെന്ന് ബാബുരാജിന്റെ മകൻ ജബ്ബാർ പറയുന്നു.





TAGS :

Next Story