വലിയങ്ങാടിയുടെ കുതിപ്പും കിതപ്പും സംസാരിച്ച് 'ബജാര്‍' ഡോക്യുമെന്‍ററി
ഒരു കാലത്ത് കേരളത്തിലെ തന്നെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രമായിരുന്ന കോഴിക്കോട് വലിയങ്ങാടി ഇന്ന് പലയിടങ്ങളിൽ നിന്നായി അവഗണനകൾ നേരിട്ടുകൊണ്ടിരിക്കുകയാണ്
കോഴിക്കോട്ടെ ഏറ്റവും വലുതും പഴക്കമേറിയതുമായ വ്യാപാര കേന്ദങ്ങളിലൊന്നായ വലിയങ്ങാടിയിലെ വ്യാപാരികളിലൂടെ കഥ പറയുന്ന 'ബജാര്‍' ഡോക്യുമെന്‍ററി പുറത്തിറങ്ങി. ഒരു കാലത്ത് കേരളത്തിലെ തന്നെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രമായിരുന്ന കോഴിക്കോട് വലിയങ്ങാടി ഇന്ന് പലയിടങ്ങളിൽ നിന്നായി അവഗണനകൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. വലിയങ്ങാടിയുടെ കുതിപ്പും കിതപ്പും സംസാരിക്കുന്ന ഡോക്യുമെന്‍ററി പ്രദേശത്തിന്‍റെ ചരിത്രവും വ്യാപാരവും പോരാട്ടവും സംസാരിക്കുന്നു.
സാബിത്ത് മിസാലി ആണ് ബജാര്‍ ഡോക്യുമെന്‍ററി സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം- ഇ സാലിഹ്, ഷഫീഖ്, റിജാസ്. എഡിറ്റര്‍- അര്‍ഷാദ് ഹസ്സന്‍. പശ്ചാത്തല സംഗീതം- ക്രിസ്തി ജോബി.
Next Story
Adjust Story Font
16