Quantcast

ഡോളർ കൊടുക്കാനില്ല; നടി നോറ ഫത്തേഹിക്ക് അനുമതി നിഷേധിച്ച് ബംഗ്ലാദേശ്

വിദേശനാണ്യ വിനിമയ ശേഖരം നിലനിർത്തുന്നതിന്റെ ഭാഗമായാണ് സർക്കാർ തീരുമാനം

MediaOne Logo

abs

  • Published:

    18 Oct 2022 5:53 AM GMT

ഡോളർ കൊടുക്കാനില്ല; നടി നോറ ഫത്തേഹിക്ക് അനുമതി നിഷേധിച്ച് ബംഗ്ലാദേശ്
X

ധാക്ക: സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിന്റെ ഭാഗമായി ബോളിവുഡ് നടി നോറ ഫത്തേഹിക്ക് രാജ്യത്ത് പരിപാടി അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ച് ബംഗ്ലാദേശ്. വിദേശനാണ്യ വിനിമയ ശേഖരം നിലനിർത്തുന്നതിന്റെ ഭാഗമായാണ് സർക്കാർ തീരുമാനമെന്ന് സംസ്‌കാരിക മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

വുമൺ ലീഡർഷിപ്പ് കോപറേഷൻ എന്ന സംഘടന നവംബർ 18ന് ധാക്കയിൽ നടത്തുന്ന പരിപാടിയിൽ നൃത്തം അവതരിപ്പിക്കാനാണ് നോറയെ ക്ഷണിച്ചിരുന്നത്. വിദേശ വിനിമയ കരുതൽ ശേഖരം കുറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഡോളറിൽ പ്രതിഫലം നൽകുന്നതിന് കേന്ദ്രബാങ്ക് നിയന്ത്രണമുണ്ട് എന്നാണ് മന്ത്രാലയം സംഘാടകരെ അറിയിച്ചത്. ഒക്ടോബർ 12ന് 36.33 ബില്യൺ ഡോളറാണ് രാജ്യത്തിന്റെ വിദേശ കരുതൽ ധനം. മുൻ വർഷം ഇതേസമയത്ത് ഇത് 46.13 ബില്യൺ ഡോളറായിരുന്നു.

മൊറോക്കൻ-കനേഡിയൻ കുടുംബത്തിൽ ജനിച്ച ഫത്തേഹി 2014ലാണ് ബോളിവുഡിൽ അരങ്ങേറിയത്. മലയാളത്തിൽ ഡബ്ൾ ബാരൽ, കായംകുളം കൊച്ചുണ്ണി എന്നീ മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ അന്താരാഷ്ട്ര നാണയനിധിയിൽനിന്ന് ബംഗ്ലാദേശ് ഈയിടെ സഹായം ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി നാണയനിധി സംഘം ഈയാഴ്ച ധാക്കയിലെത്തുന്നുണ്ട്.

Summary: The Bangladesh government denied Bollywood actor Nora Fatehi permission to perform at an event in the capital Dhaka in a bid to save dollars as part of austerity measures says sources.

TAGS :

Next Story