Quantcast

ഏഷ്യന്‍ അക്കാദമി അവാര്‍ഡ് ; മികച്ച സംവിധായകന്‍ ബേസില്‍ ജോസഫ്

മിന്നല്‍ മുരളി എന്ന സിനിമക്കാണ് പുരസ്കാരം

MediaOne Logo

Web Desk

  • Published:

    9 Dec 2022 6:42 AM GMT

ഏഷ്യന്‍ അക്കാദമി അവാര്‍ഡ് ; മികച്ച സംവിധായകന്‍ ബേസില്‍ ജോസഫ്
X

സിംഗപ്പൂര്‍: മലയാള സിനിമയുടെ അഭിമാനമായി ബേസില്‍ ജോസഫ്. സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022ല്‍ മികച്ച സംവിധായകനുള്ള പുരസ്കാരം ബേസില്‍ ജോസഫിനാണ്. മിന്നല്‍ മുരളി എന്ന സിനിമക്കാണ് പുരസ്കാരം. പതിനാറ് രാജ്യങ്ങളാണ് പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചത്. ബേസില്‍ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

''സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022ല്‍, പതിനാറ് രാജ്യങ്ങളില്‍ നിന്ന് മികച്ച സംവിധായകനായി എന്നെ തെരഞ്ഞെടുത്തതില്‍ എനിക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു. മലയാള സിനിമ ഇന്‍ഡസ്ട്രിയുടെ ഭാഗമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ വേദിയില്‍ നില്‍ക്കാന്‍ കഴിഞ്ഞതിലും എനിക്ക് വളരെ അഭിമാനമുണ്ട്.ഈ അംഗീകാരം ആഗോളതലത്തിലേക്ക് നമ്മെ ഒരു പടി കൂടി അടുപ്പിച്ചുവെന്ന് എനിക്ക് ബോധ്യമുണ്ട്. ഞങ്ങളുടെ നിർമ്മാതാക്കൾ, നെറ്റ്ഫ്ലിക്സ്, അഭിനേതാക്കൾ, എഴുത്തുകാർ, ഛായാഗ്രാഹകർ, കൂടാതെ മുഴുവൻ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ഹൃദ്യമായ ആലിംഗനം. ഇതാ- എന്നിൽ വിശ്വസിച്ചതിന് നന്ദി. നിങ്ങളില്ലാതെ ഈ സൂപ്പർഹീറോ ഉയർന്നുവരുമായിരുന്നില്ല!," ബേസിൽ കുറിച്ചു.

ടൊവിനോ തോമസ്, ദര്‍ശന രാജേന്ദ്രന്‍, സിദ്ധാര്‍ഥ് ഭരതന്‍, അന്ന ബെന്‍ തുടങ്ങി നിരവധി പേര്‍ നടനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോളാണ് മിന്നല്‍ മുരളി നിര്‍മിച്ചത്. സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് ഷാന്‍ റഹ്‌മാന്‍ ആണ്. ടൊവിനോ ആണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്.

TAGS :

Next Story