Quantcast

ഭീമൻ രഘു ഇനി പിന്നണി ഗായകൻ

ഭീമൻ രഘു ആദ്യമായി സംവിധാനം ചെയ്യുന്ന 'ചാണ' എന്ന ചിത്രത്തിലൂടെയാണ് താരം പിന്നണി ഗായകനായി അരങ്ങേറ്റം കുറിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-01-29 16:02:00.0

Published:

29 Jan 2023 9:19 PM IST

Bheeman Raghu, playback singer, chana, film, director,
X

ഭീമൻ രഘു

പിന്നണി ഗായകനായി നടൻ ഭീമൻ രഘു. ഭീമൻ രഘു ആദ്യമായി സംവിധാനം ചെയ്യുന്ന 'ചാണ' എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗായകനായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ തമിഴ് ഗാനമാണ് താരം ആലപിക്കുന്നത്. ചിത്രത്തിലെ നായകനും ഭീമൻ രഘു തന്നെയാണ്.

തെങ്കാശിയിൽ നിന്നും ഉപജീവനത്തിനായി ചാണയുമായി എത്തുന്ന തമിഴ് യുവാവിന്‍റെ കഥയാണ് സിനിമ പറയുന്നത്. പുതുമുഖമായ മീനാക്ഷി ചന്ദ്രയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കവിയൂര്‍ പൊന്നമ്മ, അജു വര്‍ഗീസ്, ജനാര്‍ദ്ദനന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അജി അയിലറയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിക്കുന്നത്.എസ്എംആര്‍ ഫിലിംസിന്റെ ബാനറില്‍ രഘു കായംകുളം, സുരേഷ് കായം കുളം, തടിയൂര്‍ കലേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

TAGS :

Next Story