സിനിമയില്‍ ഒരുപാട് അധിക്ഷേപങ്ങള്‍ കേട്ടിട്ടുണ്ട്, ഇപ്പോള്‍ അതൊന്നും കാര്യമാക്കാറില്ല; രഞ്ജിത്തിന്‍റെ 'കോമാളി' പരാമര്‍ശത്തില്‍ ഭീമന്‍ രഘു
രഞ്ജിത്ത് എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് അറിയില്ല
ഭീമന്‍ രഘു/രഞ്ജിത്ത്
സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിന്‍റെ കോമാളി പരിഹാസത്തില്‍ പ്രതികരണവുമായി നടന്‍ ഭീമന്‍ രഘു. സിനിമയിൽ ഒരുപാട് അധിക്ഷേപങ്ങൾ അനുഭവിച്ചതാണെന്നും അതുകൊണ്ട് ഇപ്പോൾ ഇവയൊന്നും വലിയ കാര്യമായി തോന്നുന്നില്ലെന്നുമാണ് രഘു പറഞ്ഞത്.
'രഞ്ജിത്ത് എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് അറിയില്ല. രഞ്ജിത്തിനെ കുറിച്ച് എനിക്ക് നല്ല അഭിപ്രായമാണ്. മിടുക്കനാണ്. എന്നാൽ എന്നെ കുറിച്ച് എന്താണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ എന്നറിയില്ല. അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്' ഭീമൻ രഘു ഒരു മാധ്യമത്തോട് പറഞ്ഞു.
ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് ഭീമന്‍ രഘുവിനെ കോമാളിയെന്നും മണ്ടനെന്നും വിളിച്ചത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമൻ രഘു എഴുന്നേറ്റു നിന്നു കേട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.''15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമൻ രഘു എഴുന്നേറ്റുനിന്ന ഭാഗത്തേക്ക് പോലും പിണറായി നോക്കിയില്ല എന്നുള്ളതാണ്, സത്യത്തിൽ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിപോകുന്നതും അതുകൊണ്ടാണ്. 'രഘൂ അവിടെ ഇരിക്കൂ' എന്ന് ഇദ്ദേഹം പറഞ്ഞാൽ അവൻ ആളായി, അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയിലെ ഒരു കോമാളിയാണ് ഭീമൻ രഘു. മസിൽ ഉണ്ടെന്നേ ഉള്ളൂ. ഞങ്ങൾ എത്രകാലമായി കളിയാക്കിക്കൊല്ലുന്ന ഒരാൾ ആണ്. മണ്ടൻ ആണ്''- രഞ്ജിത്ത് പറയുന്നു.
''നമ്മുടെ ഒരു സുഹൃത്ത് ഒരിക്കൽ പറഞ്ഞു- രഘൂ നിങ്ങളെ ശക്തികൊണ്ടും ബുദ്ധികൊണ്ടും കീഴ്പ്പെടുത്താൻ എനിക്കാകില്ലെന്ന്. ശക്തികൊണ്ട് ആകില്ല, ബുദ്ധികൊണ്ട് എങ്ങനെ ആണെന്ന് മനസിലായില്ല എന്ന് രഘു ചോദിച്ചു. ഉടനെ നമ്മുടെ സുഹൃത്തു പറഞ്ഞു- ഞാൻ ഇത് തമാശ പറഞ്ഞതാണെന്ന് പോലും നിനക്ക് മനസിലായില്ലല്ലോ, അതാണ് എന്ന്. അതുപോലും പുള്ളിക്ക് മനസിലായില്ല എന്നതാണ്''- എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.
Adjust Story Font
16