Quantcast

മമ്മൂട്ടിയോട് അസൂയയുണ്ടോ? നദിയ മൊയ്തുവിനോട് മാധ്യമപ്രവര്‍ത്തകര്‍; കുശുമ്പുണ്ടെന്ന് നടി

സകരമായ മറുപടികളുമായി പത്രസമ്മേളനത്തില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു മമ്മൂട്ടിയും നദിയയും

MediaOne Logo

Web Desk

  • Published:

    1 March 2022 12:04 PM IST

മമ്മൂട്ടിയോട് അസൂയയുണ്ടോ? നദിയ മൊയ്തുവിനോട് മാധ്യമപ്രവര്‍ത്തകര്‍; കുശുമ്പുണ്ടെന്ന് നടി
X

നീണ്ട നാളുകള്‍ക്ക് ശേഷം മമ്മൂട്ടിയും നദിയ മൊയ്തുവും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് അമല്‍ നീരദിന്‍റെ ഭീഷ്മപര്‍വ്വം. ഇരുവരും മാത്രമല്ല വന്‍താരനിര തന്നെ ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി അഭിനേതാക്കള്‍ മാധ്യമങ്ങളെ കണ്ടിരുന്നു. രസകരമായ മറുപടികളുമായി പത്രസമ്മേളനത്തില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു മമ്മൂട്ടിയും നദിയയും.

മമ്മൂട്ടി ചെറുപ്പം കാത്തുസൂക്ഷിക്കുന്നതില്‍ അസൂയ ഉണ്ടോ എന്ന ചോദ്യത്തിനു നദിയ നല്‍കിയ മറുപടി കയ്യടി നേടിയിരുന്നു. ''അസൂയ ഒന്നുമില്ല. സന്തോഷമാണ് അതിൽ. ഇത്രയും കൊല്ലത്തിന് ശേഷവും ചെറുപ്പവും സൗന്ദര്യവും കാത്ത് സൂക്ഷിക്കാന്‍ ഭാഗ്യമാണ്. പിന്നെ കുശുമ്പുള്ള ഒരു കാര്യം മമ്മൂക്കയ്ക്ക് അതുപോലെ നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ട്. പക്ഷേ നമ്മൾ പെണ്ണുങ്ങൾ എത്ര ചെറുപ്പം കാത്ത് സൂക്ഷിച്ചാലും അതുപോലുള്ള നല്ല കഥാപാത്രങ്ങൾ കിട്ടുന്നില്ല'' എന്നായിരുന്നു നദിയയുടെ മറുപടി. നദിയ ഭയങ്കര സുന്ദരിയല്ലേ എന്നും മമ്മൂട്ടി ഇതിനിടയില്‍ പറയുന്നുണ്ട്.

വരത്തനു ശേഷം അമല്‍ നീരദ് ഒരുക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. അമലും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. സൌബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, ജിനു ജോസഫ്, നെടുമുടി വേണു, കെ.പി.എ.സി ലളിത, ലെന,സ്രിന്‍ഡ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രം മാര്‍ച്ച് 3ന് തിയറ്ററുകളിലെത്തും.



TAGS :

Next Story