Quantcast

ബിജു മേനോനും ആസിഫ് അലിയും നേർക്കു നേർ; ജിസ് ജോയ് ചിത്രം തലവൻ മോഷൻ പോസ്റ്റർ പുറത്ത്

'അനുരാഗ കരിക്കിൻ വെള്ളം' എന്ന ചിത്രത്തിന് ശേഷം ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'തലവൻ'

MediaOne Logo

Web Desk

  • Updated:

    9 Dec 2023 1:06 PM

Published:

9 Dec 2023 1:00 PM

Biju Menon and Asif Ali head to head; Jis Joy movie Thalavan motion poster out
X

ബിജു മേനോനും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ജിസ്‌ജോയ് ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. 'തലവൻ' എന്ന് പേരിട്ട ചിത്രത്തിൽ നേർക്കുനേർ നിന്ന് പോരടിക്കുന്ന രണ്ട് പൊലീസുകാരായാണ് ഇരുവരും എത്തുന്നത്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം അരുൺ നാരായൺ പ്രൊഡക്ഷൻസ് ലണ്ടൻ സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റിയൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

'അനുരാഗ കരിക്കിൻ വെള്ളം' എന്ന ചിത്രത്തിന് ശേഷം ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'തലവൻ'. മലബാറിലെ നാട്ടിൻ പുറങ്ങളെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ ഒരു പ്രധാന കഥാപാത്രത്തെ അവതിരിപ്പിക്കുന്നുണ്ട്. അനുശ്രീ, മിയ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ചിത്രത്തിന് തിരകഥയൊരുക്കിയത്. ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിംഗ് - സൂരജ് ഇ എസ്, കലാസംവിധാനം - അജയൻ മങ്ങാട്, സൗണ്ട് - രംഗനാഥ് രവി, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യൂം - ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് - ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ, പി ആർ ഒ - വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.

TAGS :

Next Story