വീണ്ടും പ്രധാനവേഷത്തിലേക്ക് ബിന്ദു പണിക്കർ; ജമീലാൻറെ പൂവൻകോഴി' തീയറ്ററുകളിലേക്ക്
ഇത്ത പ്രൊഡക്ഷൻസിൻറെ ബാനറിൽ ഫസൽ കല്ലറയ്ക്കൽ, നൗഷാദ് ബക്കർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്
കൊച്ചി: നവാഗതനായ ഷാജഹാൻ സംവിധാനം ചെയ്ത 'ജമീലാൻറെ പൂവൻകോഴി' തിയേറ്ററുകളിലേക്ക്. ഏറെ നാളുകൾക്ക് ശേഷം ബിന്ദു പണിക്കർ ഒരു സുപ്രധാന കഥാപാത്രത്തെ ഒരുക്കുന്ന ചിത്രം കൂടിയാണ് ജമീലാൻറെ പൂവൻകോഴി.
ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന സിനിമ ഈ മാസം എട്ടിനാണ് തിയേറ്ററിലെത്തുക. ഇത്ത പ്രൊഡക്ഷൻസിൻറെ ബാനറിൽ ഫസൽ കല്ലറയ്ക്കൽ, നൗഷാദ് ബക്കർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. എറണാകുളം പശ്ചിമകൊച്ചിയിലെ കോളനിയുടെ പശ്ചാത്തലത്തിൽ ഒരു അമ്മയുടെയും മകൻറെയും കഥ പറയുന്ന സിനിമ കുടുംബകഥ എന്നതിലുപരി സമൂഹത്തിലെ വ്യത്യസ്തമായ വിഷയങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. തീവണ്ടി സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ മിഥുൻ നളിനിയാണ് ചിത്രത്തിലെ നായകൻ. പുതുമുഖതാരം അലീഷയാണ് നായിക. കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായ സൂരജ് പോപ്പ്‌സ് ചിത്രത്തിൽ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്.
ഇവർക്ക് പുറമെ നൗഷാദ് ബക്കർ, അഷ്‌റഫ് ഗുരുക്കൾ നിഥിൻ തോമസ്, അഞ്ജന അപ്പുക്കുട്ടൻ, കെ ടി എസ് പടന്നയിൽ ,പൗളി വിൽസൺ, മോളി, ജോളി, തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു.
ബാനർ -ഇത്തപ്രൊഡക്ഷൻസ്. നിർമ്മാണം-ഫസൽ കല്ലറക്കൽ ,നൗഷാദ് ബക്കർ, കോ-പ്രൊഡ്യൂസർ - നിബിൻ സേവ്യർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജസീർ മൂലയിൽ, തിരക്കഥ ,സംഭാഷണം - ഷാജഹൻ, ശ്യാം മോഹൻ (ക്രിയേറ്റീവ് ഡയറക്ടർ) ഛായാഗ്രഹണം - വിശാൽ വർമ്മ, ഫിറോസ് ഖാൻ, മെൽബിൻ കുരിശിങ്കൽ,ഷാൻ പി റഹ്മാൻ. സംഗീതം - ടോണി ജോസഫ്, അലോഷ്യ പീറ്റർ ഗാന രചന -സുജേഷ് ഹരി, ഫൈസൽ കന്മനം, ഫിലിം എഡിറ്റർ - ജോവിൻ ജോൺ. പശ്ചാത്തല സ്‌കോർ - അലോഷ്യ പീറ്റർ. പ്രൊഡക്ഷൻ കൺട്രോളർ _ജാവേദ് ചെമ്പ്. ചീഫ് അസോസിയേറ്റ് - ഫൈസൽ ഷാ. കലാസംവിധായകൻ - സത്യൻ പരമേശ്വരൻ. സംഘട്ടനം - അഷ്‌റഫ് ഗുരുക്കൾ. വസ്ത്രാലങ്കാരം -ഇത്ത ഡിസൈൻ, മേക്കപ്പ് _സുധീഷ് ബിനു, അജയ്. കളറിസ്റ്റ്- ശ്രീക് വാര്യർ പൊയറ്റിക് പ്രിസോം. സൗണ്ട് ഡിസൈൻ -ജോമി ജോസഫ് .സൗണ്ട് മിക്‌സിംഗ് -ജിജുമോൻ ബ്രൂസ് പ്രോജക്റ്റ് ഡിസൈനർ-തമ്മി രാമൻ കൊറിയോഗ്രാഫി -പച്ചു ഇമോ ബോയ്, ലെയ്സൺ ഓഫീസർ - സലീജ് പഴുവിൽ. പി ആർ ഒ - പി.ആർ. സുമേരൻ.മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് _രാഹുൽ അനിസ് ഫസൽ ആളൂർ അൻസാർ ബീരാൻ പ്രൊമോഷണൽ സ്റ്റില്ലുകൾ -സിബി ചീരൻ -പബ്ലിസിറ്റി ഡിസൈൻ ആർട്ടോകാർപസ്, വിതരണം _ഇത്ത പ്രൊഡക്ഷൻസ്, അനിൽ തൂലിക ,മുരളി എസ്എം ഫിലിംസ്, അജിത് പവിത്രം പി.ആർ.സുമേരൻ എന്നിങ്ങനെയാണ് ബാക്കി അണിയറ പ്രവർത്തകർ.
Adjust Story Font
16