'വാക്‌സിന്‍ സൗജന്യമായി തരുന്ന മോദിയെ ബോളിവുഡ് അര്‍ഹിക്കുന്നില്ല'; താരങ്ങള്‍ക്കെതിരെ കങ്കണ
'ബോളിവുഡിലെ കോമാളികള്‍' എന്ന അധിക്ഷേപ പരാമര്‍ശത്തോടെയാണ് കങ്കണ താരങ്ങള്‍ക്കെതിരെ പ്രതികരിച്ചത്
സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ സൗജന്യമായി നല്‍കുന്ന മോദിയെ ബോളിവുഡ് അര്‍ഹിക്കുന്നില്ലെന്ന് നടി കങ്കണ റണാവത്ത്. 'ബോളിവുഡിലെ കോമാളികള്‍' എന്ന അധിക്ഷേപ പരാമര്‍ശത്തോടെയാണ് കങ്കണ താരങ്ങള്‍ക്കെതിരെ പ്രതികരിച്ചത്. മഹാരാഷ്ട്ര സര്‍ക്കാര്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നതായ വാര്‍ത്തയെ പ്രശംസിച്ച് ഫര്‍ഹാന്‍ അക്തര്‍, ദിഷ പട്ടാനി, ദിയ മിര്‍സ അടക്കമുള്ള ബോളിവുഡ് താരങ്ങള്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് കങ്കണ രംഗത്ത് വന്നിരിക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണം സംഭവിക്കുന്ന സംസ്ഥാനത്തെ പ്രശംസിക്കുന്ന താരങ്ങള്‍ തന്നെയാണ് റിസൈന്‍ മോദി എന്ന ഹാഷ്ടാഗ് ട്രെന്‍റിങ്ങാക്കുന്നതെന്നും നിങ്ങള്‍ മോദിയെ അര്‍ഹിക്കുന്നില്ലെന്നത് ശരിയാണ് പക്ഷേ നിങ്ങളുടെ തെറ്റുകള്‍ ന്യായീകരിക്കരുതെന്നും കങ്കണ പോസ്റ്റില്‍ പറഞ്ഞു.
കങ്കണയുടെ പോസ്റ്റ്:
'കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുന്നുണ്ട്. എന്നാല്‍ ബോളിവുഡിലെ കോമാളികള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണം സംഭവിക്കുന്ന സംസ്ഥാനത്തെ പൊക്കി പറയുന്നു. എന്നിട്ട് അവര്‍ തന്നെ റിസൈന്‍മോദി എന്ന ഹാഷ്ടാഗ് ട്രെന്‍റിങ്ങാക്കുകയും ചെയ്യുന്നു. നിങ്ങള്‍ മോദിയെ അര്‍ഹിക്കുന്നില്ലെന്നത് ശരിയാണ്. പക്ഷെ നിങ്ങളുടെ തെറ്റുകള്‍ ന്യായീകരിക്കാന്‍ നില്‍ക്കേണ്ട.'
Centre is giving states vaccine for free and Bolly bhands busy glorifying worse affected states government which is...
Posted by Kangana Ranaut on Wednesday, April 28, 2021
അതെ സമയം രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കുത്തനെ കൂടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിനം രാജ്യത്ത് ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആദ്യമാണ്. 3645 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,04,832 ആയി. പുതിയ രോഗികളുടെ 73.59 ശതമാനവും മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, തമിഴ്നാട്, കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലാണ്.
Adjust Story Font
16