Quantcast

'ആരാ ഇവിടെ കരയുന്നേ...'; 'ബോഗയ്ൻവില്ല' സക്‌സസ് ടീസർ പുറത്ത്

സിനിമയിലെ ചില ശ്രദ്ധേയ രംഗങ്ങൾ ടീസറിൽ ചേർത്തിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    22 Oct 2024 1:54 PM GMT

Bougainville success teaser out
X

എറണാകുളം: പ്രേക്ഷകർക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിച്ച് തിയേറ്ററുകളിൽ മുന്നേറുകയാണ് കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ജ്യോതിർമയിയും ഒന്നിച്ച 'ബോഗയ്ൻവില്ല'. ഇപ്പോഴിതാ സിനിമയുടെ സക്‌സസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയിലെ ചില ശ്രദ്ധേയ രംഗങ്ങൾ ടീസറിൽ ചേർത്തിട്ടുണ്ട്.

അമൽ നീരദിൻ്റെ സംവിധാനത്തിൽ, ലാജോ ജോസും അമൽ നീരദും ചേർന്നൊരുക്കിയ തിരക്കഥയിൽ അടിമുടി ദുരൂഹത നിഴലിക്കുന്ന ദൃശ്യങ്ങളും അളന്നുമുറിച്ച സംഭാഷണങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. റീതുവായി ജ്യോതിർമയിയുടെ ഇതുവരെ കാണാത്ത രീതിയിലുള്ള അഭിനയമുഹൂർത്തങ്ങൾ തന്നെയാണ് ചിത്രത്തിലുള്ളത്. 11 വർഷങ്ങൾക്ക് ശേഷം സിനിമാഭിനയത്തിലേക്കുള്ള മടങ്ങിവരവിൽ ജ്യോതിർമയി ഞെട്ടിച്ചിട്ടുണ്ട്. ഒപ്പം കുഞ്ചാക്കോ ബോബന്റേയും ഫഹദിൻറേയും മികവുറ്റ പ്രകടനങ്ങളും കാണാൻ സാധിക്കും.

മാസ് ആക്ഷൻ സിനിമകളൊരുക്കിയിട്ടുള്ള അമൽ നീരദ് ഇക്കുറി വേറിട്ട രീതിയിലുള്ളൊരു സീറ്റ് എഡ്ജ് സൈക്കോളജിക്കൽ ക്രൈം ത്രില്ലറുമായാണ് എത്തിയിരിക്കുന്നത്. ഷറഫുദ്ദീൻ, ശ്രിന്ദ, വീണ നന്ദകുമാർ, ജിനു ജോസഫ് തുടങ്ങിയവരുടെ ശ്രദ്ധേയ പ്രകടനങ്ങളും സിനിമയിലുണ്ട്. ചിത്രത്തിലേതായി ഇറങ്ങിയ 'സ്തുതി', 'മറവികളെ പറയൂ...' എന്നീ ഗാനങ്ങൾ ഇതിനകം ശ്രദ്ധ നേടിയിരുന്നു. സുഷിൻ ശ്യാമിൻറെ സംഗീതവും ആനന്ദ് സി ചന്ദ്രൻ്റെ ഛായാഗ്രഹണവും വിവേക് ഹർഷൻ്റെ എഡിറ്റിംഗും സിനിമയുടെ ആത്മാവ് തന്നെയാണ്. അമൽ നീരദ് പ്രൊഡക്ഷൻസിൻ്റെയും ഉദയ പിക്‌ചേഴ്‌സിൻ്റെയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്.

TAGS :

Next Story