പെണ്ണിനെന്താ കുഴപ്പം? ശൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി സിനിമാലോകം
റെക്കോഡ് ഭൂരിപക്ഷവും അഞ്ചു വർഷം ലോകോത്തര നിലവാരത്തിലുള്ള സേവനം നൽകിട്ടും സി.പി.ഐഎം ഇടം കൊടുക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് സാധിക്കുക
രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്നും കെ.കെ. ശൈലജയെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി സിനിമാ ലോകം. നടിമാരായ റിമ കല്ലിങ്കല്‍, അനുപമ പരമേശ്വരന്‍, ഗായിക സിതാര കൃഷ്ണകുമാറുമടക്കമുള്ളവരാണ് ശൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
"പെണ്ണിനെന്താ കുഴപ്പം? റെക്കോഡ് ഭൂരിപക്ഷവും അഞ്ചു വർഷം ലോകോത്തര നിലവാരത്തിലുള്ള സേവനം നൽകിട്ടും സി.പി.ഐഎം ഇടം കൊടുക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് സാധിക്കുക , പാർട്ടിയുടെ മനുഷ്യത്വം നിറഞ്ഞ മുഖമായി മാറിയതിന്, കഠിനാധ്വാനത്തിന് ഈ ജനവിധി ശൈലജ ടീച്ചർക്കുള്ളതായിരുന്നു..." ശൈലജ ടീച്ചറെ തിരിച്ചുകൊണ്ടു വരിക എന്ന ഹാഷ് ടാഗോടെ റിമ ഫെയ്സ്ബുക്കിൽ കുറിച്ചു.കെ.കെ. ശൈലജയും ഗൗരിയമ്മയും ചേർന്ന് നിൽക്കുന്ന ഫോട്ടോയും റിമ പങ്കുവെച്ചു. ബ്രിംഗ് ബാക്ക് ശൈലജ ടീച്ചര്‍ എന്ന ഹാഷ് ടാഗിനൊപ്പം ശൈലജ ടീച്ചറുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അനുപമയുടെ പ്രതിഷേധം.
ഈ സാഹചര്യത്തില്‍ ടീച്ചറുള്ളത് ഒരു ധൈര്യമായിരുന്നെന്നും 5 വര്‍ഷത്തെ പരിചയം ചെറുതല്ലെന്നും സിതാര കൃഷ്ണകുമാര്‍ പറഞ്ഞു. ടീച്ചറില്ലാത്തതില്‍ കടുത്ത നിരാശ, പുതിയ മന്ത്രിസഭക്ക് ആശംസകളും സിതാര നേര്‍ന്നു.
നടിയും സംവിധായികയുമായ ഗീതു മോഹൻ ദാസും ശൈലജ ഗൗരിയമ്മയെ സന്ദർശിക്കുന്ന ചിത്രം പങ്കുവെച്ചിട്ടുണ്ട്. നടിമാരായ സംയുക്ത മേനോന്‍, ഗീതുമോഹന്‍ദാസ്, മാലാ പാര്‍വതി തുടങ്ങിയവരും തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു.
#BringBackShailajaTeacher ❤️ pic.twitter.com/qtRpwbBAXT
— Anupama Parameswaran (@anupamahere) May 18, 2021
ശൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനക്കുകയാണ്. കെ.ആര്‍ ഗൌരിയമ്മയോടാണ് ടീച്ചറെ സോഷ്യല്‍ മീഡിയ ഉപമിക്കുന്നത്. പിണറായി വിജയനെ മാത്രം എന്തിനാണ് നിലനിര്‍ത്തിയതെന്നും ചോദിക്കുന്നു. എന്നാല്‍ പാര്‍ട്ടി തന്നെയല്ലേ തന്നെ മന്ത്രിയാക്കിയതെന്നും ഒഴിവാക്കിയതിനെ വൈകാരികമായി കാണേണ്ടതില്ലെന്നുമായിരുന്നു ശൈലജ ടീച്ചറുടെ പ്രതികരണം.
Adjust Story Font
16