'സമയമെടുത്ത് തിരിച്ചുവരും': ഇടവേള പ്രഖ്യാപിച്ച് ബി.ടി.എസ്
ബി.ടി.എസിന്‍റെ സ്ഥാപക വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായ ഫെസ്റ്റ ഡിന്നറിനിടെയായിരുന്നു വികാരനിര്‍ഭരമായ വിട പറച്ചില്‍
ജനപ്രിയ കെ പോപ്പ് ബാന്‍ഡ് ഗ്രൂപ്പായ ബി.ടി.എസ് താല്‍ക്കാലികമായി കളമൊഴിയുന്നു. വ്യക്തിഗത പ്രൊജക്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് താല്‍ക്കാലിക ഇടവേളയെടുക്കുന്നതെന്ന് അംഗങ്ങള്‍ പ്രഖ്യാപിച്ചു. ബി.ടി.എസിന്‍റെ സ്ഥാപക വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി ചൊവ്വാഴ്ച സംഘടിപ്പിച്ച ഫെസ്റ്റ ഡിന്നറിനിടെയായിരുന്നു വികാരനിര്‍ഭരമായ വിട പറച്ചില്‍. വ്യക്തിഗത പ്രൊജക്ടുകളുമായി ബന്ധപ്പെട്ട് ഇടവേള ആവശ്യമാണെന്ന് ബാന്‍ഡ് അംഗങ്ങള്‍ ആരാധകരോട് വിശദീകരിച്ചു. ഒരു മ്യൂസിക്ക് ബാന്‍ഡെന്ന നിലയില്‍ ബി.ടി.എസ് മഹത്തായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്ന് ബാന്‍ഡിന്‍റെ ലീഡറായ ആര്‍.എം പറഞ്ഞു. വ്യക്തിഗത കലാകാരന്‍മാരായി ഉയരുന്നതിന് ഇടവേള ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2010ൽ Big hits entertainments എന്ന കമ്പനിയാണ് ബി.ടി.എസ് ബാൻഡ് രൂപീകരിക്കുന്നത്. തെരുവിൽ നൃത്തം ചെയ്തവര്‍, അണ്ടർഗ്രൗണ്ട് റാപ്പർമാർ, വിദ്യാർഥികൾ എന്നിവരില്‍ നിന്നും ഓഡിഷനിലൂടെയാണ് ബാന്‍ഡിലേക്ക് അംഗങ്ങളെ തെരഞ്ഞെടുത്തത്. ആർഎം, ഷുഗ, ജെ ഹോപ്, വി, ജംഗൂക്, ജിൻ, ജിമിൻ എന്നിവരാണ് ബാൻഡ് അംഗങ്ങൾ. 2013ൽ ഏഴംഗ സംഘം ആദ്യമായി കാഴ്ച്ചക്കാര്‍ക്ക് മുന്നിലെത്തി. '2 kool 4 skool' എന്ന ആൽബത്തിലെ 'No more dream' എന്ന പാട്ടായിരുന്നു അരങ്ങേറ്റം.രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ആഴ്ച്ച പുറത്തിറക്കിയ പ്രൂഫ് ആണ് ബി.ടി.എസിന്‍റെ അവസാന ആല്‍ബം. 'യെറ്റ് ടു കം' എന്ന പേരിട്ടിരിക്കുന്ന ഈ ലീഡ് ട്രാക്ക് 2013ല്‍ ബാന്‍ഡ് അരങ്ങേറിയതു മുതലുള്ള അവരുടെമികച്ച ഗാനങ്ങളും റിലീസ് ചെയ്യാതെ പോയ പാട്ടുകളും ഉൾപ്പെടുത്തിയിട്ടുള്ള ഒരു ആന്തോളജിയായിരുന്നു.പ്രൂഫിലെ എല്ലാ ട്രാക്കുകളും റെക്കോര്‍ഡ് ഹിറ്റായിരുന്നു.
Adjust Story Font
16