Quantcast

മുഹമ്മദ് റഫിക്ക് ഭാരതരത്നം നല്‍കണമെന്ന് ആവശ്യപ്പെട്ട് പാട്ടുറാലി

കോഴിക്കോട്ടെ റഫി ആസ്വാദകരുടെയും സംഗീത സംഘടനകളുടെയും കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-08-16 02:51:36.0

Published:

16 Aug 2023 2:04 AM GMT

campaign demanding Bharat Ratna for late singer mohammed rafi
X

കോഴിക്കോട്: വിഖ്യാത ഗായകൻ മുഹമ്മദ് റഫിക്ക് മരണാനന്തര പുരസ്കാരമായി ഭാരതരത്ന സമ്മാനിക്കണമെന്ന് ആവശ്യപ്പെട്ട് പാട്ടു റാലി സംഘടിപ്പിച്ചു. കോഴിക്കോട് എൽ.ഐ.സി കോർണറിൽ നിന്നാരംഭിച്ച റാലി പ്രസ് ക്ലബ് പ്രസിഡന്‍റ് ഫിറോസ് ഖാൻ ഫ്ളാഗ് ഓഫ് ചെയ്തു. കോഴിക്കോട്ടെ റഫി ആസ്വാദകരുടെയും സംഗീത സംഘടനകളുടെയും കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രണയാർദ്രമായ സ്വരമാധുര്യം കൊണ്ട് അനവധി ആസ്വാദകരെ സൃഷ്ടിച്ച മുഹമ്മദ് റഫിയുടെ ഗാനങ്ങൾ നിലക്കാതെ കേട്ടിരുന്നു കോഴിക്കോടുകാർ. ആ സ്നേഹ വായ്പുകളിൽ തെല്ലും കുറവുണ്ടായിട്ടില്ലെന്ന് വിളിച്ചു പറയുന്നതായിരുന്നു പാട്ടു വണ്ടിയുടെ ഫ്ളാഗ് ഓഫ് ചടങ്ങ്. തങ്ങളുടെ പ്രിയപ്പെട്ട ഗായകന് ഭാരതരത്ന ലഭിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിൽ, കത്തുന്ന വെയിലിലും നിരവധിയാളുകൾ പങ്കെടുത്തു. സംഗീത രംഗത്തെ ഉന്നത ബഹുമതി റഫിയുടെ പേരിൽ ഏർപ്പെടുത്തണമെന്ന ആവശ്യവുമുയർന്നു.

നിരവധി ഭാഷകളിൽ ജനപ്രിയ ഗാനങ്ങളും ഖവ്വാലികളും ഗസലുകളുമാലപിച്ച മുഹമ്മദ് റഫിക്ക് ഭാരതരത്ന നൽകണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിക്കുന്ന ദേശീയ ക്യാമ്പയിന്‍റെ ഭാഗമായിരുന്നു പരിപാടി. പാട്ടു വണ്ടിക്കൊപ്പം നിരവധി പേർ പങ്കെടുത്ത ബൈക്ക് റാലിയുമുണ്ടായിരുന്നു.



TAGS :

Next Story