Quantcast

'ഈ വീഡിയോ ഇട്ടാൽ ഫോളോവേഴ്‌സിനെ കൂട്ടാനാകുമോ...?'; വീട്ടുജോലിക്കാരിയെ സഹായിച്ച് അല്ലു അർജുൻ

ഏതായാലും വീഡിയോ പങ്കുവെച്ച ശേഷം അശ്വനിയുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം കുത്തനെ കൂടി. 13000 പേരുണ്ടായിരുന്ന അശ്വനിയുടെ അക്കൗണ്ട് ഫോളോ ചെയ്യുന്നത് ഇപ്പോൾ 20000 ആളുകളാണ്.

MediaOne Logo

Web Desk

  • Updated:

    2023-12-01 06:00:00.0

Published:

30 Nov 2023 12:58 PM GMT

Can I get more followers if I post this video...sure; Allu Arjun helps the servant
X

തന്റെ കുഞ്ഞിനെ നോക്കുന്ന പെൺകുട്ടിക്ക് ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിനെ കൂട്ടാനായി വിഡിയോ റെക്കോർഡ് ചെയ്ത് തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ അല്ലു അർജുൻ. താരത്തിന്റെ കുട്ടിയെ പരിചരിക്കുന്ന അശ്വനി എന്ന പെൺകുട്ടിയാണ് തന്നെ സഹായിക്കണമെന്ന് പറഞ്ഞ് അല്ലുവിനെ സമീപിക്കുന്നത്.






തന്റെ ഇൻസ്റ്റാഗ്രാം ചാനലിന് ഫോളോവേഴ്‌സ് കുറവാണെന്നും സഹായിക്കണമെന്നും പെൺകുട്ടി വീഡിയോയിൽ പറയുന്നുന്നുണ്ട്. ഇപ്പോൾ എത്ര ഫോളോവേഴ്‌സ് ഉണ്ടെന്ന് അല്ലു അർജുൻ ചോദിക്കുന്നു. അപ്പോൾ 13000 എന്നാണ് പെൺകുട്ടിയുടെ മറുപടി. എത്ര ഫോളോവേഴ്‌സ് വേണമെന്നാണ് ആഗ്രഹം.


30000 എന്ന് പെൺകുട്ടി പറയുമ്പോൾ ഈ വീഡിയോ ഷെയർ ചെയതാൽ ഫോളോവേഴ്‌സ് കൂടുമെന്ന് ഉറപ്പുണ്ടോയെന്ന് അല്ലു അർജുൻ തിരിച്ചു ചോദിക്കുന്നു. ഉറപ്പായും എന്നാണ് പെൺകുട്ടി പെൺകുട്ടി പറയുന്നത്. എങ്കിൽ നമുക്ക് നോക്കാമെന്ന് അല്ലു അർജുനും പറയുന്നു. ഏതായാലും വീഡിയോ പങ്കുവെച്ച ശേഷം അശ്വനിയുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം കുത്തനെ കൂടി. 13000 പേരുണ്ടായിരുന്ന അശ്വനിയുടെ അക്കൗണ്ട് ഫോളോ ചെയ്യുന്നത് ഇപ്പോൾ 20000 ആളുകളാണ്.

TAGS :

Next Story