Quantcast

'ഇത് ഞങ്ങളുടെ രണ്ടാം ഇന്നിങ്‌സ്; എക്കാലത്തേക്കുമുള്ളത്'; ലെനയെ ചേർത്തുപിടിച്ച് പ്രശാന്ത് നായർ

സോഷ്യൽ മീഡിയയിൽ വൈറലായ തന്റെ വിഡിയോകള്‍ കണ്ടാണു പ്രശാന്ത് വിളിക്കുന്നതും സൗഹൃദത്തിലാകുന്നതുമെന്നാണ് ലെന വെളിപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    29 Feb 2024 3:07 PM GMT

This is our second innings; forever; Says Captain Prashanth B Nair holding his partner and the actress Lena
X

കോഴിക്കോട്: തന്റെയും ലെനയുടെയും രണ്ടാം ഇന്നിങ്‌സാണിതെന്ന് ഭർത്താവ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ. ഇത് എന്നത്തേക്കുമുള്ള ഇന്നിങ്‌സാണെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ നടന്ന വിവാഹ സൽക്കാരത്തിലായിരുന്നു ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യമായ ഗഗൻയാൻ സംഘത്തിൽ അംഗം കൂടിയായ പ്രശാന്ത് മനസ്സുതുറന്നത്.

കഴിഞ്ഞ ദിവസമാണ് ചലച്ചിത്ര താരം ലെന പുതിയ ദാമ്പത്യജീവിതത്തെക്കുറിച്ചും ജീവിതപങ്കാളിയെക്കുറിച്ചും വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം തുമ്പ വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ ഗഗൻയാൻ ദൗത്യസംഘത്തിന്റെ പേരു പുറത്തുവിട്ടതിനു പിന്നാലെയായിരുന്നു ലെനയും സർപ്രൈസ് പൊട്ടിച്ചത്. പാലക്കാട് നെന്മാറ സ്വദേശിയാണ് പ്രശാന്ത്.

''ഈ മനോഹര നിമിഷത്തിൽ ഇവിടെ എത്തിയ എല്ലാവർക്കും നന്ദി. ഇതു ഞങ്ങളുടെ രണ്ടുപേരുടെയും രണ്ടാം ഇന്നിങ്‌സാണ്. നിങ്ങളെ എല്ലാവരെയും ഇവിടെ കാണുമ്പോൾ ഇത് എന്നത്തേക്കുമുള്ള ഇന്നിങ്‌സാണെന്നാണു തോന്നുന്നത്. ഇതിനെ ഞങ്ങൾ ഇഷ്ടപ്പെടുന്നു.''-ജനുവരി 17നു നടന്ന ചടങ്ങിൽ ലെനയെ ചേർത്തുപിടിച്ചു പറഞ്ഞു. പ്രമുഖ ഷെഫ് സുരേഷ് പിള്ളയാണ് വിവാഹ സൽക്കാരത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ബെംഗളൂരു മല്ലേശ്വരം ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങ് നടന്നത്.

സോഷ്യൽ മീഡിയയിൽ വൈറലായ തന്റെ വിഡിയോകള്‍ കണ്ടാണു പ്രശാന്ത് വിളിക്കുന്നതും സൗഹൃദത്തിലാകുന്നതുമെന്നാണ് ഒരു അഭിമുഖത്തിൽ ലെന വെളിപ്പെടുത്തിയത്. മതം, ആത്മീയത ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസാരിച്ച് ഇഷ്ടപ്പെട്ട അദ്ദേഹം ഇങ്ങോട്ടു ബന്ധപ്പെട്ടു സംസാരിച്ചുതുടങ്ങുകയായിരുന്നു. പിന്നീട് അടുപ്പത്തിലാകുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നുവെന്നാണ് അവർ പറഞ്ഞത്.

വളരെ തന്ത്രപ്രധാനമായൊരു ദൗത്യത്തിന്റെ ഭാഗമായ ആളായതിനാൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരുന്നതുവരെ വിവാഹ വിവരം പരസ്യമാക്കാൻ കാത്തിരിക്കുകയായിരുന്നുവെന്നും ലെന പറഞ്ഞു.

Summary:'This is our second innings; forever'; Says Captain Prashanth B Nair holding his partner and the actress Lena

TAGS :

Next Story