സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായി; സി.ബി.ഐ അഞ്ചാം ഭാഗത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
സിബിഐ സീരീസിലെ നാലാം ഭാഗമിറങ്ങി 17 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പുതിയ ചിത്രം വരുന്നത്
സി.ബി.ഐ ഫ്രാഞ്ചൈസിയിലെ അഞ്ചാമത് ചിത്രമായ 'സിബിഐ 5 ദ ബ്രെയിൻ' റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം മെയ് ഒന്നിന് ലോകമാകെയുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്‍റെ സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയായതായും യു.എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സിബിഐ സീരീസിലെ നാലാം ഭാഗമിറങ്ങി 17 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പുതിയ ചിത്രം വരുന്നത്.
എസ് എന്‍ സ്വാമി- കെ മധു മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ സിബിഐ സീരീസിലെ ആദ്യ ചിത്രമായ 'ഒരു സിബിഐ ഡയറിക്കുറിപ്പ്' പുറത്തിറങ്ങുന്നത് 1988-ല്‍ ആണ്. ശേഷം 'ജാഗ്രത', 'സേതുരാമയ്യര്‍ സിബിഐ', 'നേരറിയാന്‍ സിബിഐ' എന്നീ ചിത്രങ്ങളും എത്തി. ഇപ്പോള്‍ അഞ്ചാം ഭാഗത്തില്‍ ഈ ചിത്രങ്ങള്‍ നല്‍കിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.
തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളിലാണ് 'സിബിഐ 5 ദ ബ്രെയിൻ' ചിത്രീകരണം നടന്നത്. ആശാ ശരത്താണ് ചിത്രത്തിലെ നായിക. മുകേഷ്, സായ്കുമാർ, ജഗതി, രൺജി പണിക്കർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, അനൂപ് മേനോൻ, പ്രശാന്ത് അലക്‌സാണ്ടർ, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, പ്രസാദ് കണ്ണൻ, കോട്ടയം രമേശ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, അന്ന രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക തുടങ്ങി നീണ്ട താരനിരയാണ് പുതിയ സിബിഐ ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് സംഗീത സംവിധായകൻ ശ്യാമിന് പകരം ജേക്സ് ബിജോയ് ആണ്. സ്വർഗചിത്രയാണ് നിർമ്മാണം. അഖിൽ ജോർജ് ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവഹിക്കും.
Censor procedures completed; The CBI franchise has announced the release date of the fifth part.
Adjust Story Font
16