അയൽവാശിയിലെ 'ച്യൂയിംഗം പാട്ട്' പുറത്തിറങ്ങി | Chewing Gum Lyric Video out

അയൽവാശിയിലെ 'ച്യൂയിംഗം പാട്ട്' പുറത്തിറങ്ങി

നിഖില വിമൽ, ലിജോ മോൾ, ബിനു പപ്പു, നെസ്‌ലിൻ, ഗോകുലൻ, കോട്ടയം നസീർ, വിജയരാഘവൻ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ

MediaOne Logo

Web Desk

  • Published:

    7 March 2023 6:22 AM

Chewing Gum
X

അയല്‍വാശി

സൗബിൻ ഷാഹിർ കേന്ദ്രകഥാപാത്രമായി എത്തുന്ന 'അയൽവാശി'യിലെ ലിറികല്‍ വീഡിയോ സോംഗ് പുറത്തിറങ്ങി. തല്ലുമാലയുടെ വൻ വിജയത്തിന് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനും തല്ലുമാലയുടെ എഴുത്തുകാരൻ മുഹ്സിൻ പെരാരി സഹനിർമാതാവുമാകുന്ന ചിത്രം മുഹ്‌സിന്‍റെ സഹോദരനും പൃഥ്വിരാജ് സുകുമാരന്റെ സഹ സംവിധായകനുമായ ഇർഷാദ് പെരാരി ആദ്യമായി രചനയും, സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്‌.

നിഖില വിമൽ, ലിജോ മോൾ, ബിനു പപ്പു, നെസ്‌ലിൻ, ഗോകുലൻ, കോട്ടയം നസീർ, വിജയരാഘവൻ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ഛായാഗ്രഹകൻ - സജിത് പുരുഷൻ, സംഗീതം - ജെയ്ക്‌സ് ബിജോയ്, പ്രൊഡക്ഷൻ കോണ്ട്രോളർ - സുധാർമ്മൻ വള്ളിക്കുന്ന്, പ്രൊജക്ട് ഡിസൈനർ - ബാദുഷ എൻ.എം, മേക്കപ്പ് - റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം - മഷർ ഹംസ, അസ്സോസിയേറ്റ് ഡയറക്റ്റേർസ് - നഹാസ് നസാർ, ഓസ്റ്റിൻ ഡോൺ, സ്റ്റിൽസ് - രോഹിത്‌ കെ സുരേഷ്, പോസ്റ്റർ ഡിസൈൻസ് - യെല്ലോടൂത്ത്, മീഡിയ & മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ.



TAGS :

Next Story