''അനുഭവങ്ങളിൽനിന്ന് പാഠമുൾക്കൊണ്ട് തിരിച്ചുവരിക'': ആര്യൻ ഖാന് ഋത്വിക്ക് റോഷന്റെ വികാരഭരിതമായ കത്ത്
കഴിഞ്ഞ തിങ്കളാഴ്ചയാണ് ആര്യൻഖാനും മറ്റു ഏഴുപേരും ഒരു ക്രൂയിസ് ഷിപ്പിൽ നടന്ന മയക്കുമരുന്ന് റെയ്ഡിൽ പിടിയിലായത്
അനുഭവങ്ങളിൽനിന്ന് പാഠമുൾക്കൊണ്ട് തിരിച്ചുവരികയെന്നും നിങ്ങളെ ഒരു കുട്ടിയായല്ല, മനുഷ്യനായാണ് കാണുന്നതെന്നും കുറിച്ച് ലഹരിവിരുദ്ധ റെയ്ഡിൽ അറസ്റ്റിലായ ആര്യൻ ഖാന് ബോളിവുഡ് നടൻ ഋത്വിക്ക് റോഷന്റെ വികാരഭരിതമായ കത്ത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷാറൂഖ് ഖാന്റെ മകൻ ആര്യൻഖാനും മറ്റു ഏഴുപേരും ഒരു ക്രൂയിസ് ഷിപ്പിൽ നടന്ന മയക്കുമരുന്ന് റെയ്ഡിൽ പിടിയിലായത്.
ഈ അനുഭവങ്ങൾ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനങ്ങളാണെന്നും അവ കൂട്ടിവായിക്കുമ്പോൾ ജീവിതത്തിൽ വിലയേറിയ പാഠങ്ങൾ ലഭിക്കുമെന്നും ആര്യന്റെ ഫോട്ടോ സഹിതം ഇൻസ്റ്റഗ്രാമിൽ ഋത്വിക് എഴുതിയ കുറിപ്പിൽ പറഞ്ഞു.
''ഇപ്പോൾ ഉണ്ടായ വിവാദത്തിൽ നിങ്ങൾ ദേഷ്യവും നിരാശയും സമ്മർദ്ദവും ആശയക്കുഴപ്പവും നിസ്സഹായതയും അനുഭവിക്കുന്നുണ്ടാകും. എന്നാൽ ഇവയെല്ലാം നിന്റെ ഉള്ളിലെ ഹീറോയെ ഊതിക്കാച്ചി പുറത്തെത്തിക്കാനുള്ള ചേരുവകളാണ്. ഇരുട്ടിലൂടെ പോകുമ്പോഴും നിന്റെ ഉള്ളിലെ വെളിച്ചത്തിൽ വിശ്വസിക്കുക, അത് എല്ലായിപ്പോഴും അവിടെ തന്നെ ഉണ്ടാകും.'' ലവ് യൂ മാൻ എന്നെഴുതി അവസാനിപ്പിച്ച കുറിപ്പിൽ ഋത്വിക് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരാണ് ഖാൻ കുടുംബത്തിന് പിന്തുണയുമായെത്തിയത്. സൽമാൻ ഖാൻ ഷാറൂഖിന്റെ വീട് സന്ദർശിച്ചിരുന്നു. ഋത്വികിന്റെ മുൻ ഗേൾഫ്രണ്ട് സുസ്സന്ന ഖാനും പിന്തുണച്ചിരുന്നു.
മുംബൈ കോടതി വ്യാഴാഴ്ച വരെ ആര്യനെ കസ്റ്റഡയിൽ വെക്കാമെന്ന് തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. എന്നാൽ ചടങ്ങിൽ അതിഥിയായിരുന്ന ആര്യനെ കേസ് നടപടിക്കാലത്ത് ഉടനീളം തടവിലിടരുതെന്നാണ് അഭിഭാഷകൻ വാദിച്ചത്.
Adjust Story Font
16