ഷാരൂഖ് ഖാനും കത്രീന കൈഫിനും കോവിഡ് പോസിറ്റീവ്
ശനിയാഴ്ച കാർത്തിക് ആര്യനും ആദിത്യ റോയ് കപൂറിനും കോവിഡ് പോസിറ്റീവ് ആണെന്ന വാർത്തകളും വന്നിരുന്നു
മുംബൈ: ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാനും നടി കത്രീന കൈഫിനും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കത്രീന കൈഫിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന വിവരമാണ് പുറത്തുവരുന്നത്. എന്നാൽ ഷാരൂഖ് ഖാന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ മാസം അക്ഷയ് കുമാറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച കാർത്തിക് ആര്യനും ആദിത്യ റോയ് കപൂറിനും കോവിഡ് പോസിറ്റീവ് ആണെന്ന വാർത്തകളും വന്നിരുന്നു.
മുംബൈ നഗരത്തിൽ ദിവസേന കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ബിഎംസി ആവശ്യപ്പെട്ടു. ബോളിവുഡിന്റെ കിംഗ് ഖാനായ ഷാരൂഖ്, ഈയിടെയായി തന്റെ ബാക്ക് ടു ബാക്ക് സിനിമാ പ്രഖ്യാപനങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഈ വർഷമാദ്യം, 2023 ജനുവരിയിൽ റിലീസ് ചെയ്യാനിരിക്കുന്ന 'പത്താനി'ലൂടെ തന്റെ തിരിച്ചുവരവ് അദ്ദേഹം പ്രഖ്യാപിച്ചു. ചിത്രത്തിൽ ദീപിക പദുക്കോണും ജോൺ എബ്രഹാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാജ്കുമാർ ഹിരാനിയുടെ നേതൃത്വത്തിൽ അദ്ദേഹം 'ഡങ്കി' പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിനൊപ്പം തപ്സി പന്നുവും അഭിനയിക്കുന്ന ചിത്രത്തിൽ വിക്കി കൗശലും ഭാഗമാണെന്നാണ് സൂചന. 2023 ഡിസംബറിൽ ചിത്രം റിലീസ് ചെയ്യും. കഴിഞ്ഞയാഴ്ച ആറ്റ്ലിയുമൊത്തുള്ള തന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ 'ജവാൻ' പ്രഖ്യാപിച്ച് ഷാരൂഖ് ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ചിത്രം 2023 ജൂണിൽ റിലീസ് ചെയ്യും.
Adjust Story Font
16