Quantcast

'കശ്മീര്‍ ഫയല്‍സ്' ഉപയോഗിച്ചുള്ള വര്‍ഗീയവല്‍ക്കരണത്തെ അപലപിക്കുന്നു: സിപിഎം

സിനിമ ന്യൂനപക്ഷങ്ങളെ ആകെ മോശക്കാരായി ചിത്രീകരിക്കുകയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി

MediaOne Logo

Web Desk

  • Published:

    28 March 2022 2:19 AM GMT

കശ്മീര്‍ ഫയല്‍സ് ഉപയോഗിച്ചുള്ള വര്‍ഗീയവല്‍ക്കരണത്തെ അപലപിക്കുന്നു: സിപിഎം
X

കശ്മീര്‍ ഫയല്‍സ് സിനിമയ്ക്കെതിരെ വിമര്‍ശനവുമായി സിപിഎം. സിനിമ ന്യൂനപക്ഷങ്ങളെ ആകെ മോശക്കാരായി ചിത്രീകരിക്കുകയാണ്. കശ്‌മീര്‍ ഫയല്‍സ് സിനിമ ഉപയോഗിച്ചുള്ള വര്‍ഗീയവല്‍ക്കരണത്തെ അപലപിക്കുന്നുവെന്നും സിപിഎം കേന്ദ്രകമ്മിറ്റി വ്യക്തമാക്കി.

വിവേക് അഗ്നിഹോത്രിയാണ് കശ്മീര്‍ ഫയല്‍സ് എന്ന സിനിമ സംവിധാനം ചെയ്തത്. അഭിഷേക് അഗര്‍വാളാണ് ചിത്രത്തിന്‍റെ നിര്‍മാതാവ്. അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, പല്ലവി ജോഷി, മിഥുന്‍ ചക്രവര്‍ത്തി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ കഴിഞ്ഞ ആഴ്ച 200 കോടി ക്ലബ്ബിലെത്തിയിരുന്നു.

മാര്‍ച്ച് 11ന് റിലീസ് ചെയ്തതു മുതല്‍ കശ്മീര്‍ ഫയല്‍സ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ ചിത്രത്തെ പ്രശംസിച്ചു. ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ ചിത്രത്തിന് നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഡല്‍ഹി സര്‍ക്കാര്‍ ആവശ്യം അഗീകരിച്ചില്ല- 'സിനിമ യു ട്യൂബില്‍ അപ്‍ലോഡ് ചെയ്യാന്‍ വിവേക് അഗ്നിഹോത്രിയോട് ബിജെപി ആവശ്യപ്പെടണം. എങ്കില്‍ എല്ലാവര്‍ക്കും സൌജന്യമായി കാണാനാകും' എന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പ്രതികരിച്ചത്.


കശ്‌മീര്‍ ഫയല്‍സ് സിനിമ ഉപയോഗിച്ചുള്ള വര്‍ഗീയവല്‍ക്കരണത്തെ സിപിഐ എം കേന്ദ്രകമ്മിറ്റി അപലപിച്ചു. കാശ്മീർ ഫയല്‍സ്...

Posted by CPIM Kerala on Sunday, March 27, 2022


TAGS :

Next Story