ബോഡി ഷേമിംഗും ലൈംഗിക അധിക്ഷേപവും; നടി ഹണി റോസിന്‍റെ കാസ്റ്റിംഗ് കോളിന് പിന്നാലെ സൈബര്‍ ആക്രമണം
വളരെ മോശമായ കമന്‍റുകളാണ് അധികവും
ഹണി റോസ്
കൊച്ചി: നടി ഹണി റോസിനെതിരെ സൈബര്‍ ആക്രമണം. നടി നായികയാകുന്ന റേച്ചല്‍ എന്ന ചിത്രത്തിന്‍റെ കാസ്റ്റിംഗ് കോളുമായി ബന്ധപ്പെട്ട് ഷെയര്‍ ചെയ്ത പോസ്റ്റിനു താഴെയാണ് ഒരു വിഭാഗം അധിക്ഷേപം അഴിച്ചുവിട്ടിരിക്കുന്നത്.
സംവിധായകന്‍ എബ്രിഡ് ഷൈന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഹണിയുടെ ചെറുപ്പകാലം അവതരിപ്പിക്കാന്‍ 3-5 വയസ്, 10-12 വയസ് പ്രായമുള്ള ചൈല്‍ഡ് ആര്‍ട്ടിസ്റ്റുകളെ തേടുന്നു എന്നായിരുന്നു പോസ്റ്ററിലുള്ളത്. ഇതിനു താഴെയാണ് നടിക്കെതിരെ ബോഡി ഷേമിംഗ്. വളരെ മോശമായ കമന്‍റുകളാണ് അധികവും. അതിനിടെ നടിയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കയ്യിൽ വെട്ടുകത്തിയുമായി ഇറച്ചിവെട്ടുകാരിയായി ഇരിക്കുന്ന ഹണി റോസിന്‍റെ പോസ്റ്ററാണ് പുറത്തുവന്നത്. ഈ ചിത്രത്തിലൂടെ ആനന്ദിനി ബാല എന്ന പുതുമുഖ സംവിധായികയും കഥാകൃത്തും കവിയുമായ രാഹുൽ മണപ്പാട്ട് എന്ന പുതുമുഖ തിരക്കഥാകൃത്തും മലയാള സിനിമ ലോകത്തേക്ക് കടന്നുവരികയാണ്.
ബാദുഷ പ്രൊഡക്ഷൻസ്, പെൻ & പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. അങ്കിത് മേനോനാണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത്. എം.ആര്‍ രാജാകൃഷ്ണൻ സൗണ്ട് മിക്‌സും ശ്രീ ശങ്കർ സൗണ്ട് ഡിസൈനും ചെയ്യുന്നു. ചന്ദ്രു ശെൽവരാജാണ് സിനിമാറ്റോഗ്രാഫർ. പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, എഡിറ്റിംഗ് - മനോജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് - മഞ്ജു ബാദുഷ, നീതു ഷിനോയ്, ലൈൻ പ്രൊഡ്യൂസർ - പ്രിജിൻ ജെ പി, പി ആർ ഓ - എ എസ് ദിനേശ്, ആതിര ദിൽജിത്, ഡിസൈൻ & മോഷൻ പോസ്റ്റർ - ടെൻ പോയിൻറ്, ഡിജിറ്റൽ മാർക്കറ്റിംഗ് - മാറ്റിനി ഫൈവ്, അനൂപ് സുന്ദരൻ.
Adjust Story Font
16