Quantcast

'എല്ലായിടവും നമ്മയിടം താ'; ദളപതി ഷോ, വാരിസ് ട്രെയിലര്‍

വളർത്തച്ഛന്‍റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    4 Jan 2023 1:02 PM

Published:

4 Jan 2023 12:56 PM

എല്ലായിടവും നമ്മയിടം താ; ദളപതി ഷോ, വാരിസ് ട്രെയിലര്‍
X

വിജയ് നായകനായ വാരിസിന്‍റെ ട്രെയിലര്‍ എത്തി. കുടുംബ പശ്ചാത്തലത്തില്‍ ആക്ഷനും ഗാനവും ചേര്‍ന്ന ട്രെയിലര്‍ വിജയ് ആരാധകര്‍ക്ക് ആഘോഷത്തിന് വക നല്‍കുന്നതാണ്. റിലീസ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ട്രെയിലറിന് നാല് മില്യണ്‍ കാഴ്ചക്കാരാണ് നേടിയത്. ചിത്രത്തിന്‍റെ സെന്‍സര്‍ നടപടികള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. വളർത്തച്ഛന്‍റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്‍റെ അച്ഛനായി എത്തുന്നത്.

ദേശീയ അവാര്‍ഡ് ജേതാവായ വംശി പൈഡിപ്പള്ളി ആണ് ചിത്രം സംവിധാനം ചെയ്തത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ.എല്‍ എഡിറ്റിങ് നിര്‍വ്വഹിക്കും. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിര്‍മിക്കുന്നത്. രശ്‍മിക മന്ദാനയാണ് വാരിസിലെ നായിക. ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും ചിത്രത്തിലുണ്ട്. വിജയ്‍യുടെ അറുപത്തിയാറാം ചിത്രമാണ് വാരിസ്. തമിഴിലും തെലുഗിലുമായിട്ടാണ് സിനിമ എത്തുക. വാരിസ് പൊങ്കല്‍ റിലീസായി തിയറ്ററുകളിലെത്തും.

TAGS :

Next Story