'റിലീസ് മുതലേ കരുതിക്കൂട്ടിയുള്ള ഡീഗ്രേഡിങ്'; നിയമനടപടിയുമായി ബോസ് ആൻഡ് കോ ടീം
തിയറ്ററിലേക്ക് ആളുകൾ പോകുന്നത് തടയുക എന്ന ദുരുദ്ദേശത്തോടെ സോഷ്യൽ മീഡിയകളിൽ ബോധപൂർവം സിനിമയെ കുറിച്ച് മോശം റിവ്യൂ എഴുതുകയാണെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.
സോഷ്യൽ മീഡിയ വഴിയുള്ള ഡീഗ്രേഡിങ്ങിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബോസ് ആൻഡ് കോ സിനിമയുടെ അണിയറ പ്രവർത്തകർ. തിയറ്ററിലേക്ക് ആളുകൾ പോകുന്നത് തടയുക എന്ന ദുരുദ്ദേശത്തോടെ സോഷ്യൽ മീഡിയകളിൽ ബോധപൂർവം സിനിമയെ കുറിച്ച് മോശം റിവ്യൂ എഴുതുകയാണ്. പല നെഗറ്റീവ് റിവ്യൂകളും ഫെയ്ക്ക് അക്കൗണ്ടുകളിൽ നിന്നാണ് എന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അണിയറപ്രവർത്തകർ പറഞ്ഞു.
ടിക്കറ്റ് ബുക്കിങ് ആപ്ലിക്കേഷനായ ബുക്ക് മൈ ഷോയിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് ഏറ്റവും കുറഞ്ഞ റേറ്റിങ് നൽകിയാണ് പ്രധാനമായും ഡീഗ്രേഡിങ് നടക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുവാൻ ശ്രമിക്കുന്ന പ്രേക്ഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണ് ഇത്തരത്തിലുള്ള ഡീഗ്രേഡിങ്. ഇത്തരത്തിൽ മനപ്പൂർവം ചിലർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് എതിരെയാണ് ബോസ് ആൻഡ് കോ ടീം പരാതി നൽകുന്നത്. സിനിമകളെ ഡീഗ്രേഡ് ചെയ്ത് സിനിമാ വ്യവസായത്തെ അപ്പാടെ തകർക്കുന്ന പ്രവണത അവസാനിപ്പിക്കാൻ ഇടപെടലുകൾ നടത്തണം എന്നാവശ്യപെട്ട് സർക്കാരിനെ സമീപിക്കാനും ബോസ് ആൻഡ് കോയുടെ അണിയറ പ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്. ലിസ്റ്റിൻ സ്റ്റീഫൻ, നിവിൻ പോളി എന്നിവർ ചേർന്നാണ് ബോസ് ആൻഡ് കോ നിർമിച്ചിരിക്കുന്നത്. ഹനീഫ് അദേനിയാണ് സംവിധായകൻ. ഡീ ഡീഗ്രേഡിങ്ങിനെതിരെ പല സിനിമാ നിർമാതാക്കളും നേരത്തെ തന്നെ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ആദ്യമായാണ് ഒരു സിനിമയുടെ അണിയറ പ്രവർത്തകർ നേരിട്ട് നിയമ നടപടികളിലേക്ക് കടക്കുന്നത്.
Adjust Story Font
16