Quantcast

'മരണശേഷം മറ്റൊരാളിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു'; അവയവങ്ങൾ ദാനം ചെയ്യുമെന്ന് വിജയ് ദേവരകൊണ്ട

താനും അമ്മയും അവയവങ്ങൾ ദാനം ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിജയ്

MediaOne Logo

Web Desk

  • Updated:

    2022-11-17 15:32:22.0

Published:

17 Nov 2022 3:22 PM GMT

മരണശേഷം മറ്റൊരാളിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു; അവയവങ്ങൾ ദാനം ചെയ്യുമെന്ന് വിജയ് ദേവരകൊണ്ട
X

മരണശേഷം തന്റെ അവയവങ്ങളെല്ലാം ദാനം ചെയ്യുമെന്ന് തെലുങ്ക് താരം വിജയ് ദേവരകൊണ്ട. മരണശേഷം മറ്റൊരാളിൽ ജീവിക്കാനാവുകയെന്നത് മനോഹരമായ കാര്യമായി കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം. താനും അമ്മയും അവയവങ്ങൾ ദാനം ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിജയ് അറിയിച്ചു.

''എന്റെ എല്ലാ അവയവങ്ങളും ദാനം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. എനിക്ക് ശേഷം ഒരാളുടെ ഭാഗമാകാനും അവരുടെ ജീവിതത്തിൽ അവരെ സഹായിക്കാനും ഞാൻ ആഗ്രഹിക്കുന്നു. മരണത്തോടെ എന്റെ അവയവങ്ങൾ പാഴാക്കി കളയുന്നതിൽ ഒരർത്ഥവുമില്ല. ഞാൻ ആരോഗ്യവാനായിരിക്കുകയും എന്നെത്തന്നെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു. ഞാനും അമ്മയും ഞങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിങ്ങളുടെ നല്ല മനസ്സുമൂലം, നിങ്ങൾ മറ്റുള്ളവരിലൂടെ ജീവിക്കുന്നത് വളരെ മനോഹരമായൊരു കാര്യമല്ലേ. അവയവദാനം എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവരും അഭിനന്ദനമർഹിക്കുന്നു,'' വിജയ് ദേവരകൊണ്ട പറഞ്ഞു.

ധാരാളം ശസ്ത്രക്രിയകൾ ഇവിടെ സംഭവിക്കുന്നത് ദാതാക്കൾ ഉണ്ടായതുകൊണ്ടുമാത്രമാണെന്ന് ഡോക്ടർമാർ എന്നോട് പറഞ്ഞു. സഹജീവികൾക്ക് വേണ്ടി വൈകാരികമായി സംഭാവന ചെയ്യുന്ന നിരവധി ആളുകൾ ഉണ്ടെന്നത് അവിശ്വസനീയമാണെന്നും അത് മനോഹരമായ കാര്യമാണെന്നും വിജയ് കൂട്ടിച്ചേർത്തു. വിജയ് ദേവരകൊണ്ടയുടെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. പുരി ജഗന്നാഥിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ലൈഗറാണ് ഒടുവിലായി തിയേറ്ററുകളിലെത്തിയ വിജയ് ചിത്രം. ബോക്‌സോഫീസിൽ വൻ പരാജയമാണ് ചിത്രം ഏറ്റുവാങ്ങിയത്. സംവിധായകൻ ശിവ നിർവാണയുടെ 'ഖുഷി' ആണ് വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രം. സാമന്തയും ഈ ചിത്രത്തിലുണ്ട്.

TAGS :

Next Story