Quantcast

ധനുഷ് - ശേഖർ കമ്മൂല ചിത്രം #ഡി51 അനൗൺസ് ചെയ്തു

നാഷണൽ അവാർഡ് നേടിയ ധനുഷും നാഷണൽ അവാർഡ് നേടിയ ശേഖർ കമ്മൂലയും ഒന്നിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.

MediaOne Logo

Web Desk

  • Updated:

    27 July 2023 3:39 PM

Published:

27 July 2023 3:32 PM

ധനുഷ് - ശേഖർ കമ്മൂല ചിത്രം #ഡി51 അനൗൺസ് ചെയ്തു
X

ആരാധകർ കാത്തിരുന്ന ധനുഷിന്റെ 51ആം ചിത്രം അനൗൺസ് ചെയ്തു. ലെജണ്ടറി നിർമാതാവും ഡിസ്ട്രിബ്യുട്ടറുമായ ശ്രി നാരായൺ ദാസ് കെ നാരങ്ങിന്റെ ജന്മദിനത്തിലാണ് ചിത്രം അനൗൺസ് ചെയ്തിരിക്കുന്നത്. നാഷണൽ അവാർഡ് നേടിയ ധനുഷും നാഷണൽ അവാർഡ് നേടിയ ശേഖർ കമ്മൂലയും ഒന്നിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.

ശ്രീ വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുനിൽ നാരങ്ങും പുഷ്‌കർ രാം മോഹൻ റാവുവും അമിഗോസ് ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രം സോനാലി നാരങ്ങ് അവതരിപ്പിക്കുന്നു. ധനുഷിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ കോൺസെപ്റ്റ് പോസ്റ്റർ റിലീസ് ചെയ്തു. ധനുഷിനെ ഇതുവരെ കാണാത്ത രീതിയിലാകും ചിത്രത്തിൽ ശേഖർ കമ്മൂല അവതരിപ്പിക്കുന്നത്. ചിത്രത്തിൽ വലിയ താരനിര തന്നെ അണിനിരക്കും. സിനിമയിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവർത്തകരുടെ വിവരങ്ങൾ ഉടൻ പുറത്ത് വിടും.

TAGS :

Next Story