Quantcast

ഇളയരാജയാകാൻ ധനുഷ്? ബയോപിക് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

2024 ൽ ചിത്രീകരണം ആരംഭിക്കുമെന്നും 2025 ൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നുമാണ് റിപ്പോർട്ടുകൾ.

MediaOne Logo

Web Desk

  • Updated:

    31 Oct 2023 4:18 PM

Published:

31 Oct 2023 4:17 PM

ഇളയരാജയാകാൻ ധനുഷ്? ബയോപിക് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്
X

പ്രമുഖ സംഗീത സംവിധായകൻ ഇളയരാജയുടെ ജീവിതകഥ സിനിമയാകുന്നുവെന്ന് റിപ്പോർട്ട്. ധനുഷ് ആയിരിക്കും ഇളയരാജയായി വെള്ളിത്തിരയിൽ എത്തുകയെന്നാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും നിരൂപകയുമായ ലത ശ്രീനിവാസൻ എക്സിൽ പങ്കുവെച്ചത്. 2024 ൽ ചിത്രീകരണം ആരംഭിക്കുമെന്നും 2025 ൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നുമാണ് റിപ്പോർട്ടുകൾ. തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനിയായ കണക്ട് മീഡിയ ആയിരിക്കും ചിത്രം നിർമിക്കുകയെന്നും സൂചനയുണ്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല.

ഇളയരാജയുടെ മകനും സംഗീതസംവിധായകനുമായ യുവൻശങ്കർ രാജ ധനുഷ് അച്ഛന്റെ ബയോപിക് ചെയ്താൽ നന്നായിരിക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സിനിമാപ്രേമികളെ ആകാംക്ഷയിലാക്കി പുതിയ റിപ്പോർട്ടുകൾ വരുന്നത്. ഇളയരാജയുടെ ബയോപിക് തന്റെ സ്വപ്‌നമാണെന്ന് പ്രമുഖ ബോളിവുഡ് സംവിധായകൻ ആർ.ബാൽകി വെളിപ്പെടുത്തിയതും വാർത്തയായിരുന്നു.

അതേസമയം, അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന 'ക്യാപ്റ്റൻ മില്ലർ' ആണ് ധനുഷിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ക്യാപ്റ്റൻ മില്ലർ 2023 ഡിസംബർ 15 ന് തിയേറ്ററുകളിലെത്തും. ധനുഷ് തന്നെ സംവിധാനം ചെയ്യുന്ന 'ഡി 50' യും അണിയറയിൽ ഒരുങ്ങുകയാണ്. നിത്യ മേനൻ, എസ് ജെ സൂര്യ, സുന്ദീപ് കൃഷൻ, കാളിദാസ് ജയറാം, അപര്‍ണ ബാലമുരളി, ദുഷ്‍റ വിജയൻ. അനിഖ സുരേന്ദ്രൻ, വരലക്ഷ്‍മി ശരത്‍കുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ ഡി 50ല്‍ വേഷമിടുന്നു എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ സംഗീതം എ.ആര്‍ റഹ്മാനാണ്.

TAGS :

Next Story