Quantcast

'സത്യമോ അസത്യമോ.... ഇപ്പോൾ പറയേണ്ട യാതൊരു ആവശ്യവും അച്ഛനില്ലായിരുന്നു'; ധ്യാൻ ശ്രീനിവാസന്‍

'ലാൽസാർ പണ്ടെപ്പഴോ അച്ഛനോട് വ്യക്തിപരമായി പറഞ്ഞ കാര്യം വർഷങ്ങൾക്കിപ്പുറം പറയുന്നതിന്റെ പ്രസക്തി എന്താണ്'?

MediaOne Logo

Web Desk

  • Updated:

    2023-04-16 07:39:54.0

Published:

16 April 2023 7:32 AM GMT

Dhyan sreenivasan about sreenivasan remarks about mohanlal ,സത്യമോ അസത്യമോ.... ഇപ്പോൾ പറയേണ്ട യാതൊരു ആവശ്യവും അച്ഛനില്ലായിരുന്നു; ധ്യാൻ ശ്രീനിവാസന്‍,മോഹന്‍ലാല്‍-ശ്രീനിവാസന്‍ വിവാദം,മലയാള സിനിമ,malayalam cinema
X

അടുത്തിടെ നടൻ ശ്രീനിവാസൻ മോഹൻലാലിനെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ ഏറെ വിവാദമായിരുന്നു. മോഹൻലാൽ കാപട്യക്കാരനാണെന്നും മരിക്കും മുമ്പ് എല്ലാം തുറന്ന് പറയുമെന്നും ശ്രീനിവാസൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇത് ഏറെ വിവാദമാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ശ്രീനിവാസന്റെ മകനും നടനുമായ ധ്യാൻ.ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ഈ വിഷയത്തിൽ അഭിപ്രായം പറയുന്നത്.

അച്ഛൻ കള്ളം പറയാറില്ല. പക്ഷേ സത്യമോ അസത്യമോ ആയിക്കോട്ടോ... ഇപ്പോൾ പറയേണ്ട കാര്യം എന്തായിരുന്നു എന്ന് തോന്നിപ്പോയെന്ന് ധ്യാൻ പറഞ്ഞു. നല്ലത് പറയാൻ വേണ്ടി വായ തുറക്കാം. ലാൽ സാറിനെ ഹിപ്പോക്രസി എന്നാണ് വിളിച്ചത്. അത് പറഞ്ഞ ആളേക്കാള്‍ അത് വായിച്ച എനിക്കാണ് വിഷമം ഉണ്ടാക്കിയത്. എന്റെ ഒരു ദിവസമാണ് ഇല്ലാതായത്. ലാൽസാർ പണ്ടെപ്പഴോ അച്ഛനോട് വ്യക്തിപരമായി പറഞ്ഞ കാര്യം വർഷങ്ങൾപ്പുറം പറയുന്നതിന്റെ പ്രസക്തി എന്താണെന്നും ധ്യാൻ ചോദിച്ചു.

'നമ്മൾ അത്രയും ഇഷ്ടപ്പെടുന്ന രണ്ട് ആളുകൾ.അതിൽ ഒരാൾ മറ്റൊരാളെക്കുറിച്ച് പറയുമ്പോൾ കേൾക്കുന്ന നമുക്കാണ് വിഷമം ഉണ്ടാക്കുന്നത്.കുറച്ച് മുന്നേ ഒരു ഷോയിൽ വെച്ച് ഇരുവരും ഉമ്മവെക്കുന്ന ഫോട്ടോ ഡൗൺലോഡ് ചെയ്ത് ഫേസ്ബുക്കിലിട്ട ആളാണ് ഞാൻ. അത് കണ്ടപ്പോൾ അത്രയും സന്തോഷമുണ്ടായിരുന്നു.എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇത് കേൾക്കുന്നത്. അച്ഛൻ കള്ളം പറയാറില്ല. അത് സത്യമോ അസത്യമോ ആയിക്കോട്ടോ... ഇപ്പോൾ പറയേണ്ട കാര്യം എന്തായിരുന്നു എന്ന് തോന്നിപ്പോകും. നല്ലത് പറയാൻ വേണ്ടി വായ തുറക്കാം.' ധ്യാൻ പറഞ്ഞു.

'ഹിപ്പോക്രസി എന്നാൽ കാപട്യം എന്നാണ് അർഥം. ഈ ലോകത്ത് കാപട്യമില്ലാത്തവർ ആരാണുള്ളത്. ആരും പറയുന്നതല്ല,പ്രവർത്തിക്കുന്നത്. സരോജ് കുമാർ ഇറങ്ങിയ ശേഷം അവരുടെ സൗഹൃദത്തിൽ വിള്ളലുണ്ടായിട്ടുണ്ടെന്ന് എല്ലാവർക്കും അറിയാം. ലാൽസാർ പണ്ടെപ്പഴോ അച്ഛനോട് വ്യക്തിപരമായി പറഞ്ഞ കാര്യം വർഷങ്ങൾപ്പുറം പറയുമ്പോൾ പറഞ്ഞ ആൾക്കും കേട്ട ആൾക്കും ഉണ്ടായതിനേക്കാൾ വിഷമം ശരാശരി മലയാളികൾക്കാണ്. ഇവരുടെ സൗഹൃദം അറിയുന്നവർക്ക്. അങ്ങനെ ലാൽ സാർ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഇപ്പോൾ പറയേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു എന്ന് എനിക്ക് തോന്നി. അവർ ഒരുമിച്ച് സിനിമ ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. വർഷങ്ങൾക്ക് മുമ്പ് നടന്ന കാര്യം ഇപ്പോൾ പറയുന്നതിന്റെ പ്രസക്തി എന്താണ് എന്നാണ് എന്റെ ചോദ്യം.അത് എന്റെ അച്ഛനാണെങ്കിലും ചോദിക്കും. അത് എനിക്ക് വിഷമമുണ്ടാക്കി. തെറ്റോ ശരിയോ എന്നത് പിന്നെയാണെന്നും ധ്യാൻ പറഞ്ഞു.

TAGS :

Next Story