Quantcast

കമൽ ഹാസൻ ചിത്രം 'ഇന്ത്യൻ 2'ന്റെ ഡിജിറ്റൽ റൈറ്റ്‌സ് വിറ്റ് പോയത് റെക്കോഡ് തുകക്ക്

1996ൽ പുറത്തിറങ്ങിയ 'ഇന്ത്യൻ' എന്ന ചിത്രത്തിന്റെ സീക്വലായാണ് 'ഇന്ത്യൻ 2' എത്തുന്നത്

MediaOne Logo

Web Desk

  • Updated:

    25 July 2023 2:00 PM

Published:

25 July 2023 1:45 PM

digital rights of Kamal Haasans movie Indian 2 sells  for record amount
X

കമൽ ഹാസനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യൻ 2 വിന്റെ ഡിജിറ്റൽ റൈറ്റ്‌സ് 200 കോടിക്ക് വിറ്റതായി റിപ്പോർട്ട്. 1996ൽ പുറത്തിറങ്ങിയ 'ഇന്ത്യൻ' എന്ന ചിത്രത്തിന്റെ സ്വീക്വലായാണ് 'ഇന്ത്യൻ 2' എത്തുന്നത്.

കാജൾ അഗ്രവാൾ, സിദ്ധാർഥ്, ബോബി സിംഹ, രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കർ, ഗുരു സോമസുന്ദരം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സിനിമാ പ്രേമികൾ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം കമൽ ഹാസന്റെ പേരിടാത്ത 223മത്തെ ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്‌സ് നെറ്റ്ഫ്ലിക്‌സ് സ്വന്തമാക്കിയതായും റിപ്പോർട്ടുണ്ട്. രാജ് കമൽ അസോസിയേഷനും ടർമറിക് മീഡിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മണിരത്‌നമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

TAGS :

Next Story