ദേശീയ പുരസ്കാര ജേതാവ് ക്രിസ്റ്റോ ടോമി സംവിധാനം; പാര്‍വതി നായിക, 'ഉള്ളൊഴുക്ക്' ചിത്രീകരണം തുടരുന്നു
ചിത്രത്തില്‍ ഉര്‍വ്വശി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു
ദേശീയ പുരസ്കാര ജേതാവ് ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പാര്‍വതി നായിക. 'ഉള്ളൊഴുക്ക്' എന്ന് പേരിട്ട ചിത്രത്തില്‍ ഉര്‍വ്വശി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആര്‍.എസ്.വി.പിക്ക് വേണ്ടി റോണി സ്ക്രൂവാല, ഹണി ട്രഹാൻ, അഭിഷേക് ചൗബെ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം തുടരുകയാണ്. ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ മെയ് 28ന് നടന്നു. സഞ്ജീവ് കുമാര്‍ ആണ് സഹ നിർമാണം. ഷെഹ്നാദ് ജലാലിന്‍റേതാണ് ഛായാഗ്രഹണം. ഉള്ളൊഴുക്കിന്‍റെ തിരക്കഥക്ക് സിനിസ്താന്‍ ഇന്ത്യയുടെ സ്റ്റോറി ടെല്ലേഴ്സ് സ്ക്രിപ്റ്റ് മത്സരത്തില്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. നാഷണൽ ഫിലിം ഡെവലപ്‌മെന്‍റ് കോർപ്പറേഷന്‍റെ സ്ക്രീന്‍ റൈറ്റേഴ്സ് ലാബിന്‍റെ ഭാഗമായിരുന്നു 'ഉള്ളൊഴുക്ക്' സിനിമയുടെ തിരക്കഥ.
ക്രിസ്റ്റോ സംവിധാനം നിര്‍വ്വഹിച്ച വിര്‍ജിന്‍(2015), സ്വീറ്റ്ഹേര്‍ട്ട്(2016) എന്നീ ചെറുചിത്രങ്ങള്‍ക്ക് മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. പിന്നെയും എന്ന സിനിമയിലൂടെ അടൂര്‍ ഗോപാലകൃഷ്ണന്‍റെ സംവിധാന സഹായിയായി അരങ്ങേറ്റം കുറിച്ച ക്രിസ്റ്റോ നിരവധി ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്‍ററികളും സംവിധാനം ചെയ്തിട്ടുണ്ട്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യാനിരിക്കുന്ന ബാസ്റ്റഡ്സ്, നിവിന്‍ പോളി നായകനായി പുറത്തിറങ്ങാനിരിക്കുന്ന 'ഗാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല' എന്നീ ചിത്രങ്ങളുടെ സ്റ്റോറി എഡിറ്റര്‍, സ്ക്രിപ്റ്റ് മെന്‍റര്‍ ആയും ക്രിസ്റ്റോ പ്രവര്‍ത്തിക്കുന്നു.
Adjust Story Font
16