Quantcast

'പുതിയ ചലച്ചിത്ര കൂട്ടായ്മയിൽ നിലവിൽ ഭാഗമല്ല, ആശയത്തെ സ്വാഗതം ചെയ്യുന്നു': ലിജോ ജോസ് പെല്ലിശ്ശേരി

കൂട്ടായ്മയുടെ ഭാഗമായാൽ ഔദ്യോഗികമായി അറിയിക്കുമെന്ന് ലിജോ ജോസ് പെല്ലിശ്ശേരി

MediaOne Logo

Web Desk

  • Updated:

    2024-09-18 06:31:37.0

Published:

18 Sep 2024 3:38 AM GMT

പുതിയ ചലച്ചിത്ര കൂട്ടായ്മയിൽ നിലവിൽ ഭാഗമല്ല, ആശയത്തെ സ്വാഗതം ചെയ്യുന്നു: ലിജോ ജോസ് പെല്ലിശ്ശേരി
X

കൊച്ചി: പുതിയ ചലച്ചിത്ര കൂട്ടായ്മയിൽ നിലവിൽ താൻ ഭാഗമല്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. അത്തരമൊരു സ്വതന്ത്ര കൂട്ടായ്മയെന്ന ആശയത്തോട് യോജിക്കുന്നുവെന്നും അങ്ങനെ ഒരു കൂട്ടായ്മയുടെ ഭാഗമായാൽ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പ്രചരിക്കുന്ന വാർത്തകൾ തന്റെ അറിവോടെ അല്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ സിനിമാ മേഖലയിലുയർന്ന വിവാദങ്ങൾക്കിടെയാണ് പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് എന്ന പേരിൽ പുതിയ സംഘടന ആരംഭിക്കുന്നതായി വാർത്തകൾ പുറത്തുവന്നത്. സംവിധായകരായ ആഷിഖ് അബു, രാജീവ് രവി, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, റിമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന എന്നാണ് പുറത്തുവന്നിരുന്ന വിവരം. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമാക്കിയാണ് പുതിയ സംഘടന രൂപീകരിക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നത്. ഇതിനിടെയാണ് താൻ അതിന്റെ ഭാ​ഗമല്ലെന്ന് വെളിപ്പെടുത്തി ലിജോ ജോസ് പെല്ലിശ്ശേരി രം​ഗത്ത് വന്നത്.

കുറിപ്പിന്റെ പൂർണരൂപം...

മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല . സുഹൃത്തും സംവിധായകനുമായ ആഷിക് അബു ഇത്തരമൊരു കൂട്ടായ്മയെ കുറിച്ചുള്ള ആശയം ഞാനുമായി പങ്കുവെച്ചിരുന്നു .ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് ഞാൻ യോജിക്കുകയും അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു .

അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല .


TAGS :

Next Story