വാക്സിന്‍ ചലഞ്ചില്‍ പങ്കെടുക്കാം, പക്ഷേ.. നിബന്ധനയുമായി മേജര്‍ രവി
ഉത്തരവുകള്‍ ഇറക്കുന്ന മന്ത്രിമാര്‍ക്കും ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും മുന്നില്‍ താന്‍ ഒരു ചലഞ്ച് അങ്ങോട്ടുവെയ്ക്കുകയാണെന്ന് മേജര്‍ രവി
കേരളത്തില്‍ ആരെങ്കിലും ആഹ്വാനം ചെയ്യും മുന്‍പ് ജനങ്ങള്‍ തുടങ്ങിയ വാക്സിന്‍ ചലഞ്ചില്‍ പങ്കെടുക്കാന്‍ ഒരു നിബന്ധനയുമായി സംവിധായകന്‍ മേജര്‍ രവി. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും തങ്ങളുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തയ്യാറായാല്‍ താനും തന്‍റെ പെന്‍ഷന്‍ സംഭാവന ചെയ്യാന്‍ തയ്യാറാണെന്നാണ് മേജര്‍ രവി അറിയിച്ചത്.
ഉത്തരവുകള്‍ ഇറക്കുന്ന മന്ത്രിമാര്‍ക്കും ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും മുന്നില്‍ താന്‍ ഒരു ചലഞ്ച് അങ്ങോട്ടുവെയ്ക്കുകയാണെന്നാണ് മേജര്‍ രവി പറഞ്ഞത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തിന്റെ നിശ്ചിത ശതമാനമൊക്കെ ദുരിതാശ്വാസ നിധിയിലേക്ക് എടുക്കാറുണ്ട്. അത് പലപ്പോഴും ഉത്തരവായി ഇറങ്ങുമ്പോള്‍ നിര്‍ബന്ധിതമായാണ് നല്‍കുന്നത്. അങ്ങനെയല്ലാതെ ജനപ്രതിനിധികളും ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുമെല്ലാം സ്വമേധയാ ചലഞ്ചിന് തയ്യാറായി മുന്നോട്ടുവരണം. ഇക്കാര്യം പരസ്യമായി പറയണം എന്നാണ് മേജര്‍ രവി ആവശ്യപ്പെടുന്നത്-
'ഈ ദുരന്ത സമയത്ത് മുഖ്യമന്ത്രിയടക്കം നിങ്ങളെല്ലാവരും ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങളുടെ ശമ്പളം ഇട്ടുകൊടുക്കാന്‍ തയ്യാറാണെങ്കില്‍ ഞാനും എന്റെ പെന്‍ഷന്‍ നല്‍കാന്‍ തയ്യാറാണ്. എന്റെ പെന്‍ഷന്‍ കൊണ്ട് ചുരുങ്ങിയത് ഒരു പത്ത് നൂറ്റമ്പത് ആളുകള്‍ക്കെങ്കിലും വാക്‌സിന്‍ നല്‍കാനാകും. നിങ്ങള്‍ ഒരു മാസം കൊടുത്താല്‍ ഞാനും ഒരു മാസം കൊടുക്കും. നിങ്ങള്‍ 10 മാസം കൊടുത്താല്‍ ഞാനും 10 മാസം കൊടുക്കും'.
ഇനി വരുന്ന മന്ത്രിസഭ ആരുടേതാണെന്ന് അറിയില്ല. കോണ്‍ഗ്രസോ കമ്മ്യൂണിസ്‌റ്റോ ആകട്ടെ. അതൊന്നും നോക്കിയല്ല ഈ ചലഞ്ച്. താന്‍ ഈ ചലഞ്ച് ഏറ്റെടുത്താല്‍ തന്റെ ഫേസ്ബുക്ക് ഗ്രൂപ്പിലെ വലിയൊരു ശതമാനം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തയ്യാറാകുമെന്നും മേജര്‍ രവി അവകാശപ്പെട്ടു.
Challenge!
Posted by Major Ravi on Saturday, April 24, 2021
Adjust Story Font
16