ഇ–ബുൾജെറ്റ് വിഷയം സിനിമയാക്കാൻ ഒമറില്ല;തിരക്കിലാണെന്ന് സംവിധായകൻ
സുരേഷ് ഗോപി, മുകേഷ് എന്നിവർ സിനിമയിൽ വേണമെന്നും കമന്റ് ബോക്സിൽ ആവശ്യം ഉയർന്നിരുന്നു.
ഇ-ബുൾ ജെറ്റ് വിഷയം സിനിമയാക്കാൻ ആഗ്രഹം ഉള്ളവർ തങ്ങളെ സമീപിക്കണമെന്ന് ആവശ്യപ്പെട്ട് ഇ-ബുൾ ജെറ്റ് സഹോദരന്മാർ ഇന്നലെ രംഗത്തുവന്നിരുന്നു. എന്നാൽ സിനിമ ആര് സംവിധാനം ചെയ്യണമെന്ന ചോദ്യത്തിന് ഒമർ ലുലുവിന്റെ പേരാണ് കമന്റുകളിൽ നിറഞ്ഞത്. കൂടാതെ സുരേഷ് ഗോപി, മുകേഷ് എന്നിവർ സിനിമയിൽ വേണമെന്നും കമന്റ് ബോക്സിൽ ആവശ്യം ഉയർന്നിരുന്നു.
എന്നാൽ ഇ-ബുൾ ജെറ്റ് വിഷയം സിനിമയാക്കാൻ താനില്ലെന്നാണ് സംവിധായകൻ ഒമർ ലുലു പറയുന്നത്. താൻ ഇപ്പോൾ തിരക്കിലാണെന്നാണ് അദ്ദേഹം ഫേയ്സ് ബുക്കിലൂടെ അറിയിച്ചത്.
''ഇ-ബുൾ ജെറ്റ് അവരുടെ ജീവിതം സിനിമയാക്കണം എന്ന ആഗ്രഹം പറഞ്ഞ പോസ്റ്റ് മുതൽ ഒരുപാട് പേർ ആ വാർത്തയിലും അതിനെ പറ്റിയുള്ള ചർച്ചകളിലും എന്നെ ടാഗ് ചെയുന്നത് കണ്ടു സന്തോഷം.പക്ഷേ ഓൾറെഡി രണ്ട് സിനിമയുടെ പണിപുരയിൽ ആയതിനാൽ ഇപ്പോൾ എന്തായാലും സമയമില്ല. ഇ-ബുൾ ജെറ്റ് ടീമിന് ആശംസകൾ നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ തന്നെ സിനിമ പുറത്ത് ഇറങ്ങട്ടെ.മല്ലു ട്രാവലിന്റെ ഗസ്റ്റ് അപ്പിയറൻസ് കാണാൻ കാത്തിരിക്കുന്നു'' ഒമർ ലുലു തന്റെ ഫേയ്സ് ബുക്കിൽ കുറിച്ചു.
Adjust Story Font
16