Quantcast

ആദ്യ ഡയലോഗ് ആറു വിധത്തില്‍ ചെയ്തു കാണിച്ചു, എത്ര നിര്‍ബന്ധിച്ചിട്ടും അതിനു പ്രതിഫലം വാങ്ങാന്‍ സിദ്ദിഖ് ഇക്ക തയ്യാറായില്ല: രഞ്ജിത് ശങ്കര്‍

സണ്ണി നിറഞ്ഞ മനസോടെ സ്വീകരിക്കപ്പെടുമ്പോൾ നന്ദി പറയേണ്ട ഒരുപാട് പേരുണ്ട്.ആദ്യം ഓർമ്മ വരുന്നത് സിദ്ദിഖ് ഇക്കയെ ആണ്

MediaOne Logo

Web Desk

  • Updated:

    2021-09-25 10:28:58.0

Published:

25 Sep 2021 10:15 AM GMT

ആദ്യ ഡയലോഗ് ആറു വിധത്തില്‍ ചെയ്തു കാണിച്ചു, എത്ര നിര്‍ബന്ധിച്ചിട്ടും അതിനു പ്രതിഫലം വാങ്ങാന്‍ സിദ്ദിഖ്  ഇക്ക  തയ്യാറായില്ല: രഞ്ജിത് ശങ്കര്‍
X

ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ ഈയിടെ പുറത്തിറങ്ങിയ ചിത്രമാണ് സണ്ണി. നടന്‍ സിദ്ദിഖും ചിത്രത്തിന്‍റെ ഭാഗമായിരുന്നു. ജേക്കബ് എന്ന കഥാപാത്രത്തെയാണ് സിദ്ദിഖ് അവതരിപ്പിച്ചത്. ജേക്കബിന്‍റെ ആദ്യ ഡയലോഗ് ആറു വിധത്തില്‍ സിദ്ദിഖ് ചെയ്തു കാണിച്ചുവെന്നും അതില്‍ നിന്നാണ് ഒന്ന് തിരഞ്ഞെടുത്തതെന്നും രഞ്ജിത് ശങ്കര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

രഞ്ജിത് ശങ്കറിന്‍റെ കുറിപ്പ്

സണ്ണി നിറഞ്ഞ മനസോടെ സ്വീകരിക്കപ്പെടുമ്പോൾ നന്ദി പറയേണ്ട ഒരുപാട് പേരുണ്ട്.ആദ്യം ഓർമ്മ വരുന്നത് സിദ്ദിഖ് ഇക്കയെ ആണ്. സണ്ണിയിലെ ജേക്കബ് ആവാൻ ഇക്കയെ വിളിക്കാൻ എനിക്ക് മടി ആയിരുന്നു.ആദ്യമായി ചെയ്യുന്ന പടത്തിൽ ഇത്ര ചെറിയ ഒരു വേഷം,അതും ശബ്ദം മാത്രം. പക്ഷേ ആ കഥാപാത്രം വർക്കാവാൻ അത് പോലെ ഒരു നടൻ വേണമെന്നും ഉറപ്പായിരുന്നു.ഒടുവിൽ ജയൻ ആണ് ഇക്കയെ വിളിക്കുന്നത്. അദ്ദേഹം അന്ന് തന്നെ എന്നെ വിളിച്ചു ജേക്കബിനെ കുറിച്ച് അന്വേഷിച്ചു. എപ്പോ ഡബ്ബ് ചെയ്യാൻ വരണം എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു ഫോൺ വെച്ചു. പറഞ്ഞ സമയത്ത് ഇക്ക വന്നു.സീൻ കണ്ടു.ജേക്കബിനെ കുറിച്ച് എന്‍റെ മനസ്സിലുള്ളത് എന്താണെന്ന് ചോദിച്ചു. ഡബ്ബ് ചെയ്യാൻ കയറി ജേക്കബിന്‍റെ ആദ്യ ഡയലോഗ് ആറു വിധത്തിൽ എന്നെ ചെയ്തു കാണിച്ചു. ആറു വ്യത്യസ്തരായ ജേക്കബ്മാർ. ഇതിൽ ഏതു വേണമെന്ന് ഞങ്ങൾ തമ്മിൽ ഒരു ധാരണ ആയതിനു ശേഷം അദ്ദേഹം തനി തല്ലിപ്പൊളി ആയ ജേക്കബ് ഏട്ടനായി. എത്ര നിർബന്ധിച്ചിട്ടും അതിനു പ്രതിഫലം വാങ്ങാൻ അദ്ദേഹം തയ്യാറായില്ല.

അതിനു ശേഷവും സണ്ണിയുടെ ഓരോ വിശേഷങ്ങളും അദ്ദേഹം അന്വേഷിച്ചു കൊണ്ടിരുന്നു. സിനിമ കണ്ടു ഇന്ന് രാവിലെ അദ്ദേഹം ആവേശത്തോടെ വിളിച്ചു. മുഖമില്ലാത്ത ,ശബ്ദം കൊണ്ട് മാത്രം ഒരു കഥാപാത്രത്തെ വിജയിപ്പിക്കുക എന്നത് ഒരു നടന്‍റെ ഏറ്റവും വലിയ വെല്ലുവിളി തന്നെയാണ്. സണ്ണി കണ്ടപ്പോൾ എവിടെയോ ഉള്ള ക്രൂരനായ ജേക്കബ് ഏട്ടനെ കൂടെ നിങ്ങൾ കണ്ടെങ്കിൽ അതിനു നന്ദി പറയേണ്ടത് സിദ്ദിഖ് ഇക്കയോടാണ്. Thank you Sidhique ഇക്ക. Will write about other voices you hear in sunny and the beautiful people behind it soon

TAGS :

Next Story