ഈ നെറികേടിനെയാണ് പിതൃശൂന്യത എന്നു വിളിക്കുന്നത്; പത്തൊമ്പതാം നൂറ്റാണ്ട് പരാജയമാണെന്ന വ്യാജപ്രചരണത്തിനെതിരെ വിനയന്‍
ഏതായാലും നല്ലൊരു സിനിമയെ കൊല്ലാൻ ശ്രമിക്കുന്ന ഈ ക്രിമിനൽ ബുദ്ധിക്കു മുന്നിൽ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോ
പത്തൊമ്പതാം നൂറ്റാണ്ട് പരാജയമാണെന്ന വ്യാജപ്രചരണത്തിനെതിരെ സംവിധായകന്‍ വിനയന്‍. കേരള പ്രൊഡ്യൂസേഴ്സ്-kp എന്ന ഫേസ്ബുക്ക് പേജിലാണ് വ്യാജപ്രചരണം. കേരള ബോക്സോഫീസ് ഓണം സീസണ്‍ നിരാശപ്പെടുത്തി എന്നു പറഞ്ഞുകൊണ്ടുള്ള പോസ്റ്റില്‍ പാല്‍തൂ ജാന്‍വര്‍-ആവറേജ്, പത്തൊമ്പതാം നൂറ്റാണ്ട്- ഫ്ലോപ്പ്, ഒരു തെക്കന്‍ തല്ലുകേസ്-ഡിസാസ്റ്റര്‍, ഒറ്റ്-ഡിസാസ്റ്റര്‍ എന്നാണ് കൊടുത്തിരിക്കുന്നത്. ഇതിനെതിരെയാണ് വിനയന്‍ രംഗത്തെത്തിയിരിക്കുന്നത്.
വിനയന്‍റെ കുറിപ്പ്
രണ്ടു ദിവസം മുൻപ് മുതൽ ഇങ്ങനൊരു വ്യാജ പ്രൊഫൈലിൽ നിന്ന് കേരളത്തിലെ ഇരുനുറിലധികം തിയറ്ററുകളിൽ പ്രേക്ഷകർ കയ്യടിയോടെ സ്വീകരിച്ച് 14-ാം ദിവസം പ്രദർശനം തുടരുന്ന പത്തൊമ്പതാം നൂറ്റാണ്ട് ഫ്ലോപ്പ് ആണെന്ന് പ്രചരിപ്പിക്കുന്നു.. ഇങ്ങനൊരു എഫ്.ബി പ്രൊഡ്യൂസേഴ്സിനില്ല .. ഈ വ്യാജൻമാരെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരാൻ പരമാവധി ശ്രമിക്കും എന്നാണ് എന്നോടിപ്പോൾ സംസാരിച്ച പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് രഞ്ജിത്ത് പറഞ്ഞത്.
ഏതായാലും നല്ലൊരു സിനിമയെ കൊല്ലാൻ ശ്രമിക്കുന്ന ഈ ക്രിമിനൽ ബുദ്ധിക്കു മുന്നിൽ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോ.. അയാളോടായി പറയുകയാണ് ഇത്തരം നെറികേടിനെ ആണ് പിതൃശൂന്യത എന്നു വിളിക്കുന്നത്. താങ്കളാ പേരിന് അർഹനാണ്.. നേരിട്ടു തോൽപ്പിക്കാൻ പറ്റില്ലെങ്കിൽ പിന്നെ ഇങ്ങനെ ആകാം എന്നാണോ? എന്നാൽ നിങ്ങൾക്കു തെറ്റിപ്പോയി നിങ്ങടെ കള്ള പ്രചരണങ്ങൾക്കപ്പുറം പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി നേടിക്കഴിഞ്ഞു ഈ ചിത്രം.
Adjust Story Font
16