പുതിയ താരങ്ങളെ നിലയ്ക്ക് നിർത്തണം; മമ്മൂട്ടിയും മോഹൻലാലുമൊക്കെ പൊന്നാണെന്ന് വിനയൻ
നിർമാതാക്കൾ ഫോൺ വിളിച്ചാൽ പോലും എടുക്കാത്തവരാണ് പുതിയ ആർട്ടിസ്റ്റുകളെന്ന് വിനയൻ ആരോപിച്ചു
മോഹന്‍ലാല്‍,വിനയന്‍,മമ്മൂട്ടി
കൊച്ചി: പുതിയ സിനിമാ താരങ്ങൾ നിർമാതാക്കളോട് കാണിക്കുന്ന പരിഹാസവും അവഹേളനവും കാണുമ്പോൾ മമ്മൂട്ടിയും മോഹൻലാലുമൊക്കെ പൊന്നായിരുന്നുവെന്ന് സംവിധായകൻ വിനയൻ. നിർമാതാക്കൾ ഫോൺ വിളിച്ചാൽ പോലും എടുക്കാത്തവരാണ് പുതിയ ആർട്ടിസ്റ്റുകളെന്ന് വിനയൻ ആരോപിച്ചു. കൊച്ചിയിൽ നിർമാതാക്കളുടെ ജനറൽ ബോഡി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''പണ്ട് മോഹൻലാലും മമ്മൂട്ടിയുമൊക്കെ ഏറ്റവും സൂപ്പർ ആയിരുന്ന കാലത്ത് നമ്മൾ ഉപദേശിച്ചിരുന്നെങ്കിൽ, അവരൊക്കെ എത്ര പൊന്നായിരുന്നെന്ന് പറയേണ്ടി വരുന്ന അവസ്ഥയാണ്. ഇപ്പോഴത്തെ ചെറുപ്പക്കാരൊക്കെ ഇവിടുത്തെ നിർമ്മാതാക്കളോട് കാണിക്കുന്നത് അവഹേളനവും, പരിഹാസവുമാണ്. സാധാരണ ഒരു നിർമ്മാതാവ് ഫോൺ വിളിച്ചാൽ ചെറുപ്പക്കാർ പലരും ഫോൺ എടുക്കില്ല.
അല്ലെങ്കിൽ അവരെ പരിഹസിക്കുക, ആരാ അമ്മാവാ എന്ന് ചോദിക്കുന്ന അവസ്ഥ. ഒരു ഫോൺ വിളിച്ചാൽ എത്രയോ ചെറുപ്പക്കാരായ നിർമാതാക്കൾ പറയുന്നു അവർ വിളിച്ചാൽ എടുക്കുന്നില്ല. ഇതൊക്കെ മാറണം, ഇത് മാറുകയും നിർമ്മാതാക്കളെ അങ്ങനെ അവഹേളിക്കുന്നത്, നിർമാതാക്കൾ ഒന്നും അല്ല എന്ന രീതിയിൽ പെരുമാറുന്ന താരങ്ങളെ നിലയ്ക്കു നിർത്താനും മാത്രം ഈ അസോസിയേഷന് കെൽപ്പുണ്ടാകണം എന്നെനിക്ക് അഭിപ്രായമുണ്ട്. അത് നടപ്പാക്കാനായിട്ട് തീർച്ചയായിട്ടും ആന്‍റോ ജോസഫ് ഉദ്ദേശിച്ചാൽ നടക്കും', വിനയൻ പറഞ്ഞു.
Adjust Story Font
16