'സിനിമയുടെ റിലീസ് തടഞ്ഞു, ഫണ്ട് വൈകിപ്പിച്ചു'; ഷാജി എൻ. കരുണിനെതിരെ 'അരിക്' സംവിധായകന്‍
ഒന്നരക്കോടി രൂപ ഫണ്ട് ഉണ്ടായിട്ടും പണം ലഭിക്കാൻ കാലതാമസം എടുത്തു
തിരുവനന്തപുരം: കെഎസ്‍എഫ്‍ഡിസിക്കും ഷാജി എൻ.കരുണിനും എതിരെ വീണ്ടും വെളിപ്പെടുത്തൽ. 2023ൽ സെൻസറിങ് പൂർത്തിയാക്കിയ 'അരിക്' സിനിമ ഇതുവരെ പുറത്തിറക്കാൻ ആയില്ലെന്ന് സംവിധായകൻ വി.എസ് സനോജ് ആരോപിച്ചു.
ഒന്നരക്കോടി രൂപ ഫണ്ട് ഉണ്ടായിട്ടും പണം ലഭിക്കാൻ കാലതാമസം എടുത്തു . സർക്കാർ ഗൗരവമായി പരാതി കേട്ടില്ലെന്നും ആരോപണം. ചിത്രം ആറ് തിയറ്ററിൽ മാത്രമേ പ്രദർശിപ്പിക്കാനാകൂ എന്ന് നിലപാടിലാണ് കെഎസ്‍എഫ്‍ഡിസി. കൂടുതൽ തിയറ്ററുകൾ പ്രദർശിപ്പിക്കണമെന്ന് ആവശ്യത്തെ ഷാജി എൻ.കരുൺ വളച്ചൊടിച്ചു. സർക്കാർ ഗൗരവമായി പരാതിയെ കേട്ടില്ലെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി.
Next Story
Adjust Story Font
16