തര്‍ക്കം ഒത്തുതീര്‍പ്പിലെത്തി: അവതാര്‍ 2 തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും
ഡിസംബര്‍ 16ന് തന്നെ ചിത്രം കേരളത്തിലും റിലീസ് ചെയ്യും
ഹോളിവുഡ് ചിത്രമായ അവതാര്‍ 2 പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിയറ്റര്‍ ഉടമകളും വിതരണക്കാരും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു. റിലീസ് ചെയ്ത് ആദ്യത്തെ രണ്ടാഴ്ച വിതരണക്കാര്‍ക്ക് 55 ശതമാനവും തിയറ്ററുടമകള്‍ക്ക് 45 ശതമാനവും എന്ന രീതിയില്‍ വരുമാനം പങ്കിടാമെന്ന ധാരണയിലാണ് പ്രശ്ന പരിഹാരമായത്. ആദ്യത്തെ രണ്ടാഴ്ച കഴിഞ്ഞാല്‍ തിയറ്ററുടമകളും വിതരണക്കാരും വരുമാനം തുല്യമായി പങ്കിടും. ഇതോടെ ഡിസംബര്‍ 16ന് തന്നെ ചിത്രം കേരളത്തിലും റിലീസ് ചെയ്യും.
വിതരണക്കാര്‍ കൂടുതല്‍ തുക ചോദിക്കുകയാണെന്നാരോപിച്ച് സംസ്ഥാനത്തെ തിയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് നേരത്തെ അറിയിച്ചിരുന്നു. 1832 കോടി രൂപ നിർമാണ ചെലവിൽ ഒരുക്കിയ ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗ്, മലയാളം, കന്നഡ എന്നീ 6 ഭാഷകളിലായാണ് ഇന്ത്യയിൽ റിലീസ് ചെയ്യാനിരിക്കുന്നത്.
ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത് 2009-ൽ റിലീസ് ചെയ്ത അവതാര്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് അവതാര്‍ 2: ദ വേ ഓഫ് വാട്ടര്‍ എന്ന ചിത്രം. സാം വർത്തിങ്ടൻ, സോ സൽദാന, സ്റ്റീഫൻ ലാങ്, മാട്ട് ജെറാൾഡ്, കേറ്റ് വിൻസ്‌ലെറ്റ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മെറ്റ്കയിന എന്ന പാറകളിൽ വസിക്കുന്ന നവിയുടെ പുതിയ വംശത്തെയാണ് കാണിക്കുന്നത്. ആദ്യഭാഗം റിലീസ് ചെയ്ത് 13 വർഷങ്ങൾക്കു ശേഷമാണ് രണ്ടാം ഭാഗം വരുന്നത്.
Adjust Story Font
16