Quantcast

പാലാപ്പള്ളി തിരുപ്പള്ളി...ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് ഡോക്ടര്‍മാര്‍; വീഡിയോ പങ്കുവച്ച് ആരോഗ്യമന്ത്രി

വയനാട് നല്ലൂർനാട് സർക്കാർ ട്രൈബൽ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യുവും മെഡിക്കൽ ഓഫീസർ ഡോ. സഫീദ് അലിയുമാണ് വീഡിയോയിലുള്ളത്

MediaOne Logo

Web Desk

  • Published:

    15 Aug 2022 6:52 AM GMT

പാലാപ്പള്ളി തിരുപ്പള്ളി...ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് ഡോക്ടര്‍മാര്‍; വീഡിയോ പങ്കുവച്ച് ആരോഗ്യമന്ത്രി
X

ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ കടുവ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ജൂലൈ 7ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോള്‍ ഒടിടിയിലാണ് പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്നത്. സിനിമയിലെ 'പാലാപ്പള്ളി തിരുപ്പള്ളി.. എന്ന ഗാനം ഇപ്പോഴും ഹിറ്റാണ്. ട്രന്‍ഡിംഗായ ഗാനത്തിന് ചുവടുവയ്ക്കുന്ന കാഴ്ചയാണ് സോഷ്യല്‍മീഡിയ തുറന്നാല്‍ കാണാനാവുക.

ഇപ്പോഴിതാ ഗാനത്തിന് ചുവടുവയ്ക്കുന്ന രണ്ട് ഡോക്റുമാരുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. വയനാട് നല്ലൂർനാട് സർക്കാർ ട്രൈബൽ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യുവും മെഡിക്കൽ ഓഫീസർ ഡോ. സഫീദ് അലിയുമാണ് വീഡിയോയിലുള്ളത്. ആരോഗ്യമന്ത്രി വീണാ ജോർജ് ഇരുവരുടെയും നൃത്ത വീഡിയോ പങ്കുവച്ചിട്ടുണ്ട്.

'വയനാട് നല്ലൂർനാട് സർക്കാർ ട്രൈബൽ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യുവും മെഡിക്കൽ ഓഫീസർ ഡോ. സഫീജ് അലിയും 'പാലാപ്പള്ളി തിരുപ്പള്ളി…' എന്ന പാട്ടിന് നൃത്തച്ചുവടുകൾ വച്ചപ്പോൾ'-എന്ന അടിക്കുറുപ്പോടെയാണ് മന്ത്രി വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

മന്ത്രിയുടെ കുറിപ്പ്

വയനാട് നല്ലൂർനാട് സർക്കാർ ട്രൈബൽ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യുവും മെഡിക്കൽ ഓഫീസർ ഡോ. സഫീജ് അലിയും 'പാലാപ്പള്ളി തിരുപ്പള്ളി...' എന്ന പാട്ടിന് നൃത്തച്ചുവടുകൾ വച്ചപ്പോൾ... ട്രൈബൽ ജന വിഭാഗങ്ങൾക്ക് ഉൾപ്പെടെ ഏറെ ആശ്വാസമാണ് നല്ലൂർനാട് കാൻസർ ചികിത്സാ കേന്ദ്രം. സംസ്ഥാനത്ത് തന്നെ ഏറ്റവും നന്നായി ഒ.പി. കീമോതെറാപ്പി നൽകുന്ന ആശുപത്രികളിൽ ഒന്നാണിത്. ഏതാനും മാസങ്ങൾക്കു മുമ്പ് ആശുപത്രി സന്ദർശിച്ച് കാര്യങ്ങൾ നേരിട്ട് വിലയിരുത്തിയിരുന്നു. ഈ മാസം തന്നെ ഇവിടെ കിടത്തി ചികിത്സ ആരംഭിക്കും. ആയിരക്കണക്കിന് രോഗികൾക്ക് മികച്ച സേവനമാണ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ടീം നൽകുന്നത്. ഇരുവരും മികച്ച ഡോക്ടർമാരാണ്. മികച്ച ഡാൻസർമാരും.

യുട്യൂബില്‍ ഹിറ്റാണ് പാലാപ്പള്ളി. ഇതുവരെ 19 മില്യണ്‍ പേരാണ് വീഡിയോ കണ്ടത്. സന്തോഷ് വര്‍മ, ശ്രീഹരി തറയില്‍ എന്നിവരുടേതാണ് വരികള്‍. അതുല്‍ നറുകരയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

TAGS :

Next Story