Quantcast

'ചിലര്‍ എന്നെ പിന്തുടര്‍ന്ന് ആക്രമിക്കുന്നു, സ്വന്തം നാട്ടുകാരനാണെന്നുള്ള പരിഗണന പോലും തരുന്നില്ല'; ദുല്‍ഖര്‍ സല്‍മാന്‍

സിനിമാ നിരൂപകനായ ഭരദ്വാജ് രംഗനുമായി നടത്തിയ അഭിമുഖത്തിലാണ് ഡിക്യുവിന്‍റെ വെളിപ്പെടുത്തല്‍

MediaOne Logo

Web Desk

  • Updated:

    2024-07-18 10:21:59.0

Published:

18 July 2024 10:17 AM GMT

dulquer salmaan
X

ചിലർ തന്നെ പിന്തുടർന്ന് ആക്രമിക്കുകയാണെന്ന് നടൻ ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്ന ടാ​ഗ് താൻ മാറ്റാൻ ശ്രമിക്കുമ്പോൾ അതിന് അനുവദിക്കാത്ത ഒരു കൂട്ടമുണ്ടെന്നും അത് അവരുടെ അജണ്ടയാണെന്നുമാണ് താരം പറയുന്നത്. സ്വന്തം നാട്ടുകാരനാണെന്നുള്ള പരിഗണന പോലും തനിക്ക് ലഭിക്കുന്നില്ലെന്നും ദുൽഖർ പറഞ്ഞു. സിനിമാ നിരൂപകനായ ഭരദ്വാജ് രംഗനുമായി നടത്തിയ അഭിമുഖത്തിലാണ് ഡിക്യുവിന്‍റെ വെളിപ്പെടുത്തല്‍.

‘മമ്മൂട്ടിയുടെ മകൻ ആയിരിക്കുമ്പോഴും ദുൽഖർ സൽമാൻ ആയി എന്നെ അംഗീകരിക്കുന്നതാണ് എനിക്ക് ഇഷ്ടം.‌ മമ്മൂട്ടിയുടെ മകൻ എന്ന ആ ഒരു ടാഗ് ഞാൻ മാറ്റാൻ ശ്രമിച്ചാലും അതിന് എന്നെ അനുവദിക്കാത്ത ചില ആളുകളുണ്ട്. അത് ചിലപ്പോൾ അവരുടെ അജണ്ട ആയിരിക്കാം. അതെന്താണെന്ന് എനിക്കറിയില്ല. ഞാൻ തമിഴിലോ തെലുങ്കിലോ നന്നായി അഭിനയിക്കുകയും അവിടുത്തെ പ്രേക്ഷകർ എന്നെ ഇഷ്ടപ്പെടുകയും ചെയ്യുമ്പോൾ നേരത്തെ പറഞ്ഞ ആളുകൾ അവിടെ വന്ന് എന്നെ ആക്രമിക്കും. ഞാൻ അവരുടെ സ്വന്തം നാട്ടുകാരനാണെന്നുള്ള പരിഗണന പോലും അക്കൂട്ടർ തരില്ല. മറ്റുള്ളവർ എന്നെ സ്നേഹിക്കുമ്പോൾ ഇവർ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നതെന്നും എനിക്കറിയില്ല.’ ദുൽഖർ സൽമാൻ പറഞ്ഞു.

എന്റെ അച്ഛന്‍റെ മകൻ ആണെന്നതിൽ വളരെയേറെ അഭിമാനിക്കുന്നയാളാണ് ഞാൻ. പക്ഷേ ആ ഒരു ടാഗിൽ ജീവിതകാലം മുഴുവൻ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. ഞാൻ എന്താണെന്ന് തിരിച്ചറിയുന്ന ചിലരുണ്ട്. എന്റെ കുടുംബത്തിന്റെ പേരിൽ അറിയപ്പെട്ട് ആ രീതിയിൽ സിനിമ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.

എത്ര സ്നേഹവും സ്വീകാര്യതയും ലഭിച്ചാലും അതൊന്നും പൂർണമായി ആസ്വദിക്കാറില്ല. അതാണ് തന്‍റെ മാനസികാരോ​ഗ്യത്തിന് നല്ലത്. കൂടുതലും മറ്റ് ഭാഷകളിൽ വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നതിന്‍റെ കാരണവും ഇതൊക്കെത്തന്നെയാണെന്നും ദുൽഖർ വ്യക്തമാക്കി. മമ്മൂട്ടിയുടെ മകൻ എന്ന ഈ ടാഗ് അവിടെ വളരെ കുറവാണ്. മറ്റു ഭാഷകളിൽ അഭിനയിക്കുമ്പോൾ ഞാൻ ദുൽഖർ ആയി തന്നെയാണ് അറിയപ്പെടുന്നതെന്നും നടന്‍ പറയുന്നു.


TAGS :

Next Story