Quantcast

'എന്ത് സംഭവിച്ചാലും നമ്മൾ ഒറ്റക്കെട്ട്, ബിഗ് സല്യൂട്ട്...'; ദുൽഖറിന്റെ കുറിപ്പ്

ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടമായവരെ ഹൃദയംകൊണ്ട് ചേർത്തുപിടിക്കുന്നുവെന്നും ദൈവം അവരുടെ വേദനകൾ ശമിപ്പിക്കട്ടെയെന്നും ദുൽഖർ കൂട്ടിച്ചേർക്കുന്നു.

MediaOne Logo

Web Desk

  • Published:

    31 July 2024 1:36 PM GMT

എന്ത് സംഭവിച്ചാലും നമ്മൾ ഒറ്റക്കെട്ട്, ബിഗ് സല്യൂട്ട്...;  ദുൽഖറിന്റെ കുറിപ്പ്
X

കോഴിക്കോട്: ഐക്യദാര്‍ഢ്യത്തിന്റെയും ധീരതയുടെയും അര്‍പ്പണബോധത്തിന്റെയും അവിശ്വസനീയമായ കാഴ്ചയാണ് വയനാട്ടില്‍ നാം കാണുന്നതെന്ന് നടൻ ദുൽഖർ സൽമാൻ. ഉരുൾപ്പൊട്ടലുണ്ടായ മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ സൈന്യത്തിനും സന്നദ്ധ പ്രവർത്തകർക്കും സല്യൂട്ട് നൽകുകയാണെന്നും ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു. വയനാട്ടിനും മഴമൂലം ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങൾക്കും വേണ്ടി പ്രാർഥിക്കുകയാണെന്നും താരം കൂട്ടിച്ചേർക്കുന്നുണ്ട്.

'ഐക്യദാർഢ്യത്തിന്റേയും ധൈര്യത്തിന്റേയും അർപണബോധത്തിന്റേയും അവിശ്വസനീയ കാഴ്ചയാണ് വയനാട്ടിൽ കാണുന്നത്. പ്രിയപ്പെട്ടവരെ നഷ്ടമായവരെ ഹൃദയംകൊണ്ട് ചേർത്തുപിടിക്കുന്നു. ദൈവം അവരുടെ വേദനകൾ ശമിപ്പിക്കട്ടെ. രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയ സൈന്യത്തിനും സന്നദ്ധ പ്രവർത്തകർക്കും ബിഗ് സല്യൂട്ട് നൽകുകയാണ്. വയനാട്ടിനും മഴമൂലം ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങൾക്കും വേണ്ടി പ്രാർഥിക്കുകയാണ്'- ദുൽഖർ കുറിച്ചു.

TAGS :

Next Story