"ഇലോൺ മസ്‌ക് എന്നെ വിലക്കിയേക്കാം; പക്ഷെ എക്‌സ് ഉപയോഗിക്കുന്നത് കുറയ്ക്കണം"; ശിവകാർത്തികേയൻ
സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ചർച്ച ചെയ്യവെയാണ് ശിവകാർത്തികേയൻ എക്സിനെക്കുറിച്ച് പരാമർശം നടത്തിയത്
ഗോവ: തന്നെ ഇലോൺ മസ്‌ക് എക്‌സിൽ നിന്നും വിലക്കുമെന്ന് തമിഴ് നടൻ ശിവകാർത്തികേയൻ. സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ച് ചർച്ച ചെയ്യവെയാണ് നടൻ ലോകസമ്പന്നനെതിരെ രസകരമായ പരാമർശനം നടത്തിയത്. ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലചിത്രമേളയിൽ സ്വകാര്യ വാർത്ത ഏജൻസിയായ ഐഎഎൻഎസിനോട് തന്റെ പുതിയ സിനിമയായ അമരനെക്കുറിച്ചും തന്നെക്കുറിച്ചും സംസാരിക്കവെയാണ് നടൻ തന്റെ സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ച് പറഞ്ഞത്.
കഴിഞ്ഞ രണ്ടുവർഷമായി താൻ സമൂഹമാധ്യമങ്ങളുടെ ഉപയോഗം കുറയ്ക്കുകയാണെന്ന് പറഞ്ഞ നടൻ താൻ ഇന്റർനെറ്റ് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞു. 'സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് കുറക്കണം, പ്രത്യേകിച്ച് റ്റ്വിറ്റർ (എക്‌സ്) , ഇതെന്റെ എളിയ ഉപദേശമാണ്' എന്നാണ് നടൻ പറഞ്ഞത്. തന്റെ എക്‌സ് അക്കൗണ്ട്, പരാമർശത്തിന് പിന്നാലെ എക്‌സ് ഉടമസ്ഥനായ ഇലോൺ മസ്‌ക് ബ്ലോക്ക് ചെയ്‌തേക്കാമെന്നും ശിവകാർത്തികേയൻ തമാശരൂപേണ പറഞ്ഞു.
ആർമി ഓഫീസർ മേജർ മുകുന്ദ് വരദരാജന്റെ കഥ പറയുന്ന ശിവകാർത്തികേയന്റെ അമരൻ ബോക്‌സ്ഓഫീസ് റെക്കോർഡുകൾ തകർത്ത മുന്നേറുകയാണ്. ശിവകാർത്തികയൻ, സായ്പല്ലവി എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം മികച്ച പ്രേക്ഷക നിരൂപക പ്രശംസകളാണ് നേടുന്നത്. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മേജർ മുകുന്ദായാണ് ശിവകാർത്തികേയൻ വേഷമിട്ടത്. സായ് പല്ലവി നായികയായി എത്തിയ ചിത്രത്തിൽ ഭുവൻ അറോറ, രാഹുൽ ബോസ്, ശ്രീകുമാർ, വികാസ് ബംഗർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.
2024 ഒക്ടോബർ 31ന് റിലീസ് ചെയ്ത ചിത്രം പ്രദർശനം തുടരുകയാണ്. ഡിസംബർ അഞ്ചിനാണ് ചിത്രത്തിന്റെ ഒടിടി പതിപ്പ് നെറ്റ്ഫ്‌ലിക്‌സിലൂടെ പുറത്തുവരുന്നത്. ആഗോളതലത്തിൽ 320 കോടിയാണ് സിനിമ നേടിയത്. ശിവകാർത്തികേയന്റെ ഏറ്റവും വിജയകരമായ സിനിമ എന്നതിലുപരി വർഷത്തിലെ ഏറ്റവും വിജയകരമായ തമിഴ് സിനിമ കൂടിയാണ് അമരൻ.
Adjust Story Font
16