Quantcast

'പുഷ്പ കരിയറില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല, എന്‍റെ സ്റ്റഫ് മലയാള സിനിമയിലാണ്': ഫഹദ് ഫാസില്‍

പുഷ്പക്ക് ശേഷം ഒരു പാന്‍ ഇന്ത്യന്‍ നടനായി മാറിയോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം

MediaOne Logo

Web Desk

  • Published:

    7 May 2024 8:08 AM

Fahadh Faasil
X

അല്ലു അര്‍ജുന്‍ നായകനായ ‘പുഷ്പ’ സിനിമയും ചിത്രത്തിലെ ഫഹദിന്റെ വില്ലന്‍ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എസ്.പി ബന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന വില്ലന്‍ കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ഈ സിനിമ തനിക്കോ തന്‍റെ കരിയറിനോ കാര്യമായൊന്നും ചെയ്തില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഫിലിം ക്യാംപെയിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദിന്‍റെ തുറന്നുപറച്ചില്‍.

പുഷ്പക്ക് ശേഷം ഒരു പാന്‍ ഇന്ത്യന്‍ നടനായി മാറിയോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. '' പുഷ്പ എനിക്കായി എന്തെങ്കിലും ചെയ്തുവെന്ന് ഞാന്‍ കരുതുന്നില്ല, ഞാനത് സുകുമാര്‍ സാറിനോടും പറഞ്ഞിട്ടുണ്ട്. അത് മറച്ചുവയ്ക്കേണ്ട കാര്യമില്ല. എന്‍റെ സ്റ്റഫ് മലയാള സിനിമയിലാണ്. ഞാൻ ഇവിടെ എൻ്റെ കാര്യങ്ങൾ ചെയ്യുന്നു. ഒന്നിനോടും അനാദരവ് ഇല്ല. പുഷ്പയ്‌ക്ക് ശേഷം ആളുകൾ എന്നിൽ നിന്ന് മാജിക് പ്രതീക്ഷിക്കുന്നു.ഇത് സുകുമാർ സാറിനോടുള്ള ശുദ്ധമായ സഹകരണവും സ്നേഹവുമാണ്.ഞാന്‍ വ്യക്തമായി പറയാം എന്‍റെ ജീവിതം മലയാള സിനിമയിലാണ് '' ഫഹദ് പറഞ്ഞു.

ഫോട്ടോ എടുക്കുന്നതില്‍ താല്‍പര്യമില്ലാത്തയാളാണ് താനെന്നും ഫഹദ് പറഞ്ഞു. പകരം, ആളുകൾ തന്നെ നോക്കി പുഞ്ചിരിക്കാനാണ് ഇഷ്ടപ്പെടുന്നത്. "എനിക്ക് സെൽഫികൾ ഇഷ്ടമല്ല, ഫോട്ടോ എടുക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല, പ്രത്യേകിച്ചും അമ്മയ്‌ക്കും ഭാര്യയ്‌ക്കൊപ്പം പുറത്തുപോകുമ്പോൾ.എന്നെ നോക്കി പുഞ്ചിരിക്കുക, അതാണ് നിങ്ങൾക്ക് എനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ചത്, അത് ചെയ്യുന്ന ധാരാളം ആളുകൾ ഉണ്ട്, അത് എത്ര മനോഹരമാണ്'' താരം കൂട്ടിച്ചേര്‍ത്തു.

ആഗസ്ത് 15നാണ് പുഷ്പ 2 തിയറ്ററുകളിലെത്തുന്നത്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അര്‍ജുന്‍ എത്തുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി അല്ലു പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

TAGS :

Next Story